( അശ്ശൂറ ) 42 : 47

اسْتَجِيبُوا لِرَبِّكُمْ مِنْ قَبْلِ أَنْ يَأْتِيَ يَوْمٌ لَا مَرَدَّ لَهُ مِنَ اللَّهِ ۚ مَا لَكُمْ مِنْ مَلْجَإٍ يَوْمَئِذٍ وَمَا لَكُمْ مِنْ نَكِيرٍ

അല്ലാഹുവില്‍ നിന്നുള്ള തട്ടിനീക്കാന്‍ കഴിയാത്ത ഒരു ദിവസം വന്നെത്തുന്ന തിനുമുമ്പായി നിങ്ങളുടെ നാഥന് നിങ്ങള്‍ ഉത്തരം നല്‍കുക, അന്നേ ദിവസം നിങ്ങള്‍ക്ക് യാതൊരു അഭയസ്ഥാനവും ഉണ്ടാവുകയില്ല, നിങ്ങള്‍ക്ക് അത് നി ഷേധിക്കാനുമാവുകയില്ല. 

'തട്ടിനീക്കാന്‍ കഴിയാത്ത ദിവസം' മരണമാണ്. നിശ്ചയിക്കപ്പെട്ട അത് വരുന്നതി ന് മുമ്പ് പ്രകാശമായ അദ്ദിക്റില്‍ നിന്ന് അല്ലാഹുവിനെ കണ്ടെത്തുകയും വിശ്വാസിയാ ണെന്ന് ഉറപ്പുവരുത്തുകയും സ്വര്‍ഗ്ഗം പണിയുകയും ചെയ്ത് ജീവിതലക്ഷ്യം പൂര്‍ത്തീകരി ക്കാത്ത ഫുജ്ജാറുകളെല്ലാം തന്നെ പിശാചിന്‍റെ വിളിക്ക് ഉത്തരം നല്‍കുന്നവരും നരകക്കു ണ്ഠം പണിയുന്നവരുമാണ് എന്ന് 3: 180-182 ല്‍ പറഞ്ഞിട്ടുണ്ട്. പിശാചിന്‍റെ വാഗ്ദാനം വ ഞ്ചനയായിരുന്നുവെന്ന് അവന്‍ തന്നെ നാളെ പറയുന്ന രംഗം 14: 21-22 ല്‍ മുന്നറിയിപ്പ് ന ല്‍കിയിട്ടുണ്ട്. 7: 37; 35: 36-37; 39: 53-55 വിശദീകരണം നോക്കുക.