( അശ്ശൂറ ) 42 : 48

فَإِنْ أَعْرَضُوا فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا ۖ إِنْ عَلَيْكَ إِلَّا الْبَلَاغُ ۗ وَإِنَّا إِذَا أَذَقْنَا الْإِنْسَانَ مِنَّا رَحْمَةً فَرِحَ بِهَا ۖ وَإِنْ تُصِبْهُمْ سَيِّئَةٌ بِمَا قَدَّمَتْ أَيْدِيهِمْ فَإِنَّ الْإِنْسَانَ كَفُورٌ

ഇനി അവര്‍ അവഗണിക്കുകയാണെങ്കില്‍, അപ്പോള്‍ നിന്നെ നാം അവരുടെമേല്‍ സൂക്ഷിപ്പുകാരനായി അയച്ചിട്ടില്ല; നിശ്ചയം, എത്തിച്ചുകൊടുക്കലല്ലാതെ നിന്‍റെ മേല്‍ ബാധ്യതയൊന്നുമില്ല, നിശ്ചയം നമ്മില്‍ നിന്നുള്ള ഒരു അനുഗ്രഹം നാം മനുഷ്യനെ രുചിപ്പിക്കുകയാണെങ്കില്‍ അപ്പോള്‍ അവന്‍ അതില്‍ നിഗളിക്കുന്ന താണ്, അവരുടെ കൈകള്‍ ഒരുക്കിവെച്ചതിന്‍റെ ഫലമായി അവരെ ഒരു തിന്മ ബാധിപ്പിക്കുകയാണെങ്കിലോ, അപ്പോള്‍ നിശ്ചയം മനുഷ്യന്‍ നന്ദി കെട്ടവന്‍ തന്നെയാണ്. 

ഗ്രന്ഥത്തില്‍ ഇത്തരം സൂക്തങ്ങളെല്ലാം ഹൃദയത്തിന്‍റെ ഭാഷയില്‍ പറഞ്ഞുകൊടു ത്തിട്ട് ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറുകള്‍ ഇനി അവരുടെ ജീവിതം തിരുത്തുകയോ വിശ്വാസിയാവുകയോ ചെയ്യുന്നില്ലെങ്കില്‍ വിശ്വാസിക്ക് അതില്‍ ദോഷമൊന്നുമില്ല. മനുഷ്യര്‍ക്ക് സ്രഷ്ടാവിന്‍റെ സന്ദേശം എത്തിച്ചുകൊടുക്കുക എന്നല്ലാതെ പ്രവാചകനും വിശ്വാസിക്കും ബാധ്യതയില്ല എന്നും വിചാരണ നാഥന്‍റെ ബാധ്യതയാണ് എന്നും 2: 119; 13: 40 സൂക്തങ്ങ ളില്‍ പറഞ്ഞിട്ടുണ്ട്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, സത്യമായ അദ്ദിക്ര്‍ ഉപയോഗ പ്പെടുത്തിയാല്‍ അതിന്‍റെ ഗുണം അവനുതന്നെ. അതില്‍ നിന്ന് വ്യതിചലിക്കുകയാണെങ്കി ല്‍ അതിന്‍റെ ദോഷവും ആ ആത്മാവിന് തന്നെയാണ് എന്ന് 6: 104; 10: 108; 17: 15; 39: 41 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 14: 34; 41: 49-51 വിശദീകരണം നോക്കുക.