( അശ്ശൂറ ) 42 : 52

وَكَذَٰلِكَ أَوْحَيْنَا إِلَيْكَ رُوحًا مِنْ أَمْرِنَا ۚ مَا كُنْتَ تَدْرِي مَا الْكِتَابُ وَلَا الْإِيمَانُ وَلَٰكِنْ جَعَلْنَاهُ نُورًا نَهْدِي بِهِ مَنْ نَشَاءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِي إِلَىٰ صِرَاطٍ مُسْتَقِيمٍ

അപ്രകാരം നാം നിന്നിലേക്ക് നമ്മുടെ കല്‍പനയില്‍ നിന്നുള്ള ഒരു റൂഹിനെ ദിവ്യസന്ദേശമായി നല്‍കിയിരിക്കുന്നു, എന്താണ് ഗ്രന്ഥം, എന്താണ് വിശ്വാസം എന്നൊന്നും നീ അറിയുന്നവനായിരുന്നില്ല, എന്നാല്‍ നാം അതിനെ ഒരു പ്രകാ ശമാക്കി, അതുകൊണ്ട് നാം നമ്മുടെ അടിമകളില്‍ നിന്ന് നാം ഉദ്ദേശിക്കുന്നവരെ മാര്‍ഗദര്‍ശനം ചെയ്യുന്നു, നിശ്ചയം നീ മാര്‍ഗദര്‍ശനം ചെയ്യുന്നത് നേരെച്ചൊവ്വെ യുള്ള പാതയിലേക്ക് തന്നെയുമാകുന്നു. 

റൂഹ്, കല്‍പന, പ്രകാശം, നേരെച്ചൊവ്വെയുള്ള പാത എന്നതുകൊണ്ടെല്ലാം ഉദ്ദേശി ക്കുന്നത് അദ്ദിക്ര്‍ തന്നെയാണ്. അല്ലാഹുവിന്‍റെ സമ്മതപത്രമായ അതുകൊണ്ടാണ് 'അ വന്‍റെ അടിമകളില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരെ മാര്‍ഗദര്‍ശനം ചെയ്യുന്നത്' എന്ന് പ റഞ്ഞതിനാല്‍ സന്മാര്‍ഗമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും മാര്‍ഗദര്‍ശനം ചെയ്യപ്പെടു കയില്ല. പ്രവാചകന്‍ അദ്ദിക്ര്‍ കൊണ്ടാണ് അല്ലാഹുവിലേക്കും അവന്‍റെ ഏകസംഘത്തിലേക്കും ജനങ്ങളെ ക്ഷണിച്ചിരുന്നത് എന്നതിനാല്‍ വിശ്വാസികളും 3: 58 ല്‍ പറഞ്ഞ യു ക്തിനിര്‍ഭര ഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് അല്ലാഹുവിലേക്കും അവന്‍റെ ഏക സംഘത്തി ലേക്കുമാണ് ജനങ്ങളെ ക്ഷണിക്കേണ്ടത്, അല്ലാതെ പിശാചിന്‍റെ സംഘത്തില്‍ പെട്ട വി വിധ സംഘടനകളിലേക്കല്ല. ഇന്ന് അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മു റുകെപ്പിടിച്ച് ജീവിക്കുന്നവന്‍ നാഥനെ മുറുകെപ്പിടിക്കുകവഴി നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101; 4: 174-175; 5: 48 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസിയുടെ പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 12: 108; 16: 2, 125; 39: 23 വിശദീകരണം നോക്കുക.