( അശ്ശൂറ ) 42 : 51

وَمَا كَانَ لِبَشَرٍ أَنْ يُكَلِّمَهُ اللَّهُ إِلَّا وَحْيًا أَوْ مِنْ وَرَاءِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِيَ بِإِذْنِهِ مَا يَشَاءُ ۚ إِنَّهُ عَلِيٌّ حَكِيمٌ

അല്ലാഹു ഒരു മനുഷ്യനോടും നേരില്‍ സംസാരിക്കുകയില്ല-ദിവ്യസന്ദേശമാ യിക്കൊണ്ടല്ലാതെ, അല്ലെങ്കില്‍ ഒരു മറയ്ക്ക് പിന്നിലായിക്കൊണ്ടല്ലാതെ, അ ല്ലെങ്കില്‍ ഒരു ദൂതനെ അയച്ച് അങ്ങനെ അവന്‍റെ അനുമതിയോടെ അവന്‍ ഉ ദ്ദേശിക്കുന്നത് ബോധനം നല്‍കുക എന്നല്ലാതെ, നിശ്ചയം അവന്‍ ഉന്നതനാ യ യുക്തിജ്ഞനാകുന്നു.

അല്ലാഹു ഇഹലോകത്തുവെച്ച് ആരോടും നേരിട്ട് സംസാരിക്കുകയോ ആരും അല്ലാ ഹുവിനെ നേരില്‍ കാണുകയോ ഇല്ല എന്നാണ് സൂക്തം പറയുന്നത്. മൂസായോട് അല്ലാ ഹു സംസാരിച്ചത് മറക്ക് പിന്നിലായിക്കൊണ്ടാണ്. മലക്കുകള്‍ മുഖേനയല്ലാതെ അല്ലാഹു പ്രവാചകന് നേരിട്ട് നല്‍കുന്നതാണ് ഖുദ്സിയായ ഹദീസ്. 313 പ്രവാചകന്മാര്‍ക്കും അ വതരിപ്പിക്കപ്പെട്ട ഗ്രന്ഥം സത്യവും തെളിവുമായ അദ്ദിക്ര്‍ തന്നെയാണെന്ന് 21: 24 ല്‍ പറഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകന്‍ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട അദ്ദിക്റില്‍ മുമ്പ് അവതരിപ്പിക്കപ്പെട്ട 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങ ളും അടങ്ങിയിട്ടുണ്ട് എന്ന് 16: 44 ല്‍ പറഞ്ഞിട്ടുണ്ട്. അത് അവതരിപ്പിച്ചിട്ടുള്ളത് മല ക്ക് ജിബ്രീല്‍ മുഖേനെയാണെന്ന് 2: 1 ല്‍ വിവരിച്ചിട്ടുണ്ട്. എല്ലാ ഓരോ കാര്യവും വി ശദീകരിച്ചിട്ടുള്ളതും നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമാ യ അദ്ദിക്ര്‍ രൂപപ്പെടുത്തിയത് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെയാണ്. 6: 102 -103; 7: 143; 16: 89; 25: 33-34 വിശദീകരണം നോക്കുക.