( അശ്ശൂറ ) 42 : 9

أَمِ اتَّخَذُوا مِنْ دُونِهِ أَوْلِيَاءَ ۖ فَاللَّهُ هُوَ الْوَلِيُّ وَهُوَ يُحْيِي الْمَوْتَىٰ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

അതല്ല, അവര്‍ അവനെക്കൂടാതെ മറ്റു സംരക്ഷകരെ തെരഞ്ഞെടുത്തിരിക്കുക യാണോ? അപ്പോള്‍ അല്ലാഹു അവന്‍ തന്നെയാണ് സംരക്ഷകന്‍, അവന്‍ മരിച്ച വരെ ജീവിപ്പിക്കുന്നു, അവന്‍ എല്ലാഓരോ കാര്യത്തിന്‍റെ മേലിലും കഴിവുള്ള സര്‍വ്വശക്തനുമാകുന്നു.

അല്ലാഹുവിനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം പൂര്‍ത്തിയാക്കുന്നവരും കാരുണ്യമായ അദ്ദിക്റിനെ സത്യാസത്യ വിവേചന മാനദണ്ഡവും ത്രാസ്സുമായി ഉപയോഗപ്പെടുത്തു ന്നവരുമായ സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ അവ നെ സംരക്ഷകനായി തെരഞ്ഞെടുക്കുകയുള്ളൂ. ഗ്രന്ഥം വന്നുകിട്ടിയിട്ട് ഉപയോഗപ്പെടു ത്താത്ത ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതുപേരും പിശാചിന്‍റെ പ്രതീക ങ്ങളായ ത്വാഗൂത്തിനെയാണ് സംരക്ഷകരായി തെരഞ്ഞെടുക്കുക. 2: 256-257; 16: 36; 25: 17-18 വിശദീകരണം നോക്കുക.