( അശ്ശൂറ ) 42 : 8

وَلَوْ شَاءَ اللَّهُ لَجَعَلَهُمْ أُمَّةً وَاحِدَةً وَلَٰكِنْ يُدْخِلُ مَنْ يَشَاءُ فِي رَحْمَتِهِ ۚ وَالظَّالِمُونَ مَا لَهُمْ مِنْ وَلِيٍّ وَلَا نَصِيرٍ

അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരെയെല്ലാം ഒറ്റ സമുദായം തന്നെ ആ ക്കുമായിരുന്നു, എന്നാല്‍ അവന്‍ ഉദ്ദേശിക്കുന്നവരെ തന്‍റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നു; അക്രമികളോ! അവര്‍ക്ക് സംരക്ഷകരില്‍ നിന്നോ സഹാ യികളില്‍ നിന്നോ ആരും തന്നെ ഇല്ല. 

അവന്‍ ഉദ്ദേശിക്കുന്നവരെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നു, അക്രമികള്‍ക്കോ വേദനാജനകമായ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിട്ടുണ്ട് എന്ന് 76: 31 ല്‍ പറഞ്ഞിട്ടുണ്ട്. കാരുണ്യം എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. അപ്പോള്‍ ആരാണോ കാരുണ്യമായ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തിയത്, അവര്‍ക്ക് സ്വര്‍ഗ്ഗത്തിലേ ക്ക് തിരിച്ചുപോകാം. അത് വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകളായ അ ക്രമികളെ അത് നരകത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. അല്ലാതെ നിഷ്പക്ഷവാനായ നാഥന്‍ ആരെയും സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. ഓരോ ആത്മാവിനും ദുര്‍മാര്‍ഗവും സന്മാര്‍ഗവും നല്‍കിയ അല്ലാഹു ഓരോരുത്തര്‍ക്കും രണ്ടാല്‍ ഒരു മാര്‍ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഉണര്‍ത്തുന്ന ഹൃദയത്തിന്‍റെ ഭാഷയിലുള്ള കാരുണ്യമായ അദ്ദിക്റില്‍ നിന്ന് അല്ലാഹുവി ലേക്കുള്ള വഴി മനസ്സിലാക്കി പിന്‍പറ്റുന്നവര്‍ സന്മാര്‍ഗത്തിലായവരും സ്വര്‍ഗത്തിലേക്കുള്ളവരുമാണ്. എന്നാല്‍ അദ്ദിക്റിനെ കളവാക്കി തള്ളിപ്പറയുന്നവര്‍ വിചാരണക്ക് ശേഷവും മൂടിവെക്കുന്ന കപടവിശ്വാസികളും അക്രമികളുമായ മനുഷ്യപ്പിശാചുക്കള്‍ വിചാരണയി ല്ലാതെയും നരകത്തില്‍ പോകുന്നവരാണ്. 2: 2-3; 7: 178; 9: 67-68; 14: 1 വിശദീകരണം നോക്കുക.