( 43 ) സുഗ്റുഫ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(43) സുഗ്റുഫ്

33-35 സൂക്തങ്ങളില്‍ നിഷ്പക്ഷവാനെ നിഷേധിക്കുന്ന കാഫിറുകളുടെ വീടുക ളും വാതിലുകളും വീടിന്‍റെ മച്ചുകളും കട്ടിലുകളുമെല്ലാം വെള്ളിയാലും നവരത്നങ്ങളാലുമുള്ളതാക്കുമായിരുന്നു എന്ന പരാമര്‍ശത്തില്‍ നിന്നാണ് സൂറത്തിന് 'സുഗ്റുഫ്'-നവരത്നങ്ങള്‍ എന്ന് പേര് ലഭിച്ചിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ മധ്യഘട്ടത്തില്‍ അവതരിച്ചതാണ് 89 സൂക്തങ്ങളടങ്ങിയ ഈ സൂറത്ത്. എക്കാലത്തുമുള്ള കാഫിറുകള്‍ ഗ്രന്ഥത്തിന്‍റെ ആശയത്തിന് വിരുദ്ധമായി വെച്ചുപുലര്‍ത്തുന്ന മൂഢവിശ്വാസങ്ങളും ആ ചാരാനുഷ്ഠാനങ്ങളും സൂറത്തിലുടനീളം വിമര്‍ശിക്കുന്നുണ്ട്. വാഹനത്തില്‍ കയറുമ്പോ ഴുള്ള പ്രാര്‍ത്ഥന ഈ സൂറത്തിലാണുള്ളത്. ഞങ്ങള്‍ ഞങ്ങളുടെ പൂര്‍വ്വപിതാക്കന്മാരെ അടിതെറ്റാതെ പിന്തുടരുന്നവരാണെന്ന് പറഞ്ഞുകൊണ്ട് എക്കാലത്തും കാഫിറുകള്‍ അ ദ്ദിക്റിനെ തള്ളിപ്പറയുന്നതാണെന്നും എന്നാല്‍ അവര്‍ ഒരുമിച്ചുകൂട്ടുന്ന ഏതൊന്നിനെ ക്കാളും ഉത്തമം അദ്ദിക്ര്‍ തന്നെയാണെന്നും വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നു. നിഷ്പ ക്ഷവാനായ നാഥന്‍ എക്കാലത്തും ഭൗതികവിഭവങ്ങള്‍ കൂടുതല്‍ നല്‍കിയിരിക്കുന്നത് കാഫിറുകള്‍ക്കാണെന്ന് ഉണര്‍ത്തുന്നു. അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസി യാക്കാതിരുന്നാലും അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ച് കൊടുക്കാതിരുന്നാലുമുള്ള ദുര്‍ഗതി മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

ഈസായുടെ രണ്ടാം വരവ് അന്ത്യനാളിന്‍റെ അടയാളമാക്കി വെച്ചിട്ടുള്ള കാര്യം ഉണര്‍ത്തുന്നുണ്ട്. എല്ലാ പ്രവാചകന്മാരെയും പോലെ ഈസായും 'നിശ്ചയം അല്ലാഹു തന്നെയാണ് എന്‍റെയും നിങ്ങളുടേയും ഉടമ, അപ്പോള്‍ നിങ്ങള്‍ അവനെ സേവിച്ചുകൊണ്ടി രിക്കുക' എന്നാണ് പഠിപ്പിച്ചിട്ടുള്ളത് എന്നും അതിന് വിരുദ്ധമായി ഈസായെ ദൈവപു ത്രനായി സ്വീകരിക്കുന്നവര്‍ വഴിപിഴച്ചവരാണ് എന്നും ഉണര്‍ത്തുന്നു. ബുദ്ധിശക്തി ഉപയോ ഗപ്പെടുത്താത്ത ഭ്രാന്തന്മാരും അക്രമികളും വിധിദിവസം നരകക്കുണ്ഠത്തില്‍ വെച്ച് അതി ന്‍റെ പാറാവുകാരനായ മാലിക്കിനെ വിളിച്ച് 'നിന്‍റെ നാഥന്‍ ഞങ്ങളുടെ കഥയങ്ങ് കഴിച്ചു കൊള്ളട്ടെ' എന്ന് പറയുന്ന രംഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആകാശങ്ങളിലും ഭൂമിയി ലുമെല്ലാം അല്ലാഹുതന്നെയാണ് ഇലാഹ് എന്നും ത്രികാലജ്ഞാനിയായ അവന്‍ 'അവര്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്ന പങ്കാളിത്തത്തില്‍ നിന്നെല്ലാം അതീവ പരിശുദ്ധനാണെന്നും' പഠിപ്പിക്കുന്നു. അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളാവുകയും അതിന്‍റെ വെളിച്ചത്തിലുള്ള ജീ വിതം സാക്ഷ്യം വഹിക്കുകയും ചെയ്തവര്‍ക്കല്ലാതെ ശുപാര്‍ശ ലഭിക്കുകയില്ലെന്നും അദ്ദിക്ര്‍ ഇല്ലാതെ മഹാത്മാക്കളുടെ ശുപാര്‍ശ ലഭിക്കുമെന്ന് വാദിക്കുകയും പ്രതീക്ഷിക്കുക യും ചെയ്യുന്ന മൂഢന്മാരെ വിട്ടൊഴിയാന്‍ ആവശ്യപ്പെട്ടുകൊണ്ടുമാണ് സൂറത്ത് അവസാ നിക്കുന്നത്.