( സുഗ്റുഫ് ) 43 : 10

الَّذِي جَعَلَ لَكُمُ الْأَرْضَ مَهْدًا وَجَعَلَ لَكُمْ فِيهَا سُبُلًا لَعَلَّكُمْ تَهْتَدُونَ

നിങ്ങള്‍ക്ക് ഭൂമിയെ ഒരു തൊട്ടിലാക്കിത്തരികയും അതില്‍ നിങ്ങള്‍ക്ക് വഴികള്‍ ഒരുക്കിത്തരികയും ചെയ്തവന്‍-നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചവര്‍ ആവുകതന്നെ വേണമെന്നതിനുവേണ്ടി. 

ആകാശഭൂമികളെ സൃഷ്ടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ അജയ്യനായ സര്‍വ്വജ്ഞാനിയാണ് എന്ന് മക്കാമുശ്രിക്കുകളെപ്പോലെ ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പറയുന്നതാണ്. എന്നാല്‍ അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ച് പഠിപ്പിച്ച അല്ലാഹുവിനെ നി ഷ്പക്ഷവാനായി അംഗീകരിക്കാത്ത അവര്‍ സ്വര്‍ഗ്ഗം അല്ലെങ്കില്‍ നരകം ഇവിടെവെച്ചുത ന്നെ സമ്പാദിക്കുന്നതാണ് എന്ന് ഉള്‍ക്കൊള്ളാത്തവരാണ്. ത്രികാലജ്ഞാനമായ അദ്ദിക് റിനെ തള്ളിപ്പറഞ്ഞതാണ് ഇതിനുകാരണം. 9: 67-68; 7: 52-53; 16: 15-17 വിശദീകരണം നോക്കുക.