وَإِنَّا إِلَىٰ رَبِّنَا لَمُنْقَلِبُونَ
നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ നാഥനിലേക്ക് തിരിച്ചുപോകേണ്ടവര്‍ തന്നെയുമാ കുന്നു.
വാഹനത്തില്‍ കയറിയാലുള്ള പ്രാര്‍ത്ഥനയാണിത്. പ്രാര്‍ത്ഥനകളെല്ലാം തന്നെ നാവുകൊണ്ട് പറയാതെ ആത്മാവുകൊണ്ട് സ്മരിക്കുകയാണ് വേണ്ടത്. അതായത്, ഈ വാഹനം എനിക്ക് വിധേയമാക്കിത്തന്ന അല്ലാഹു പരിശുദ്ധനാണ്, അവന് ഞങ്ങള്‍ക്ക് അത് വിധേയമാക്കിത്തന്നിട്ടില്ലായിരുന്നുവെങ്കില് ഞങ്ങള്‍ക്ക് അത് ഉപയോഗപ്പെടുത്താന്‍ സാധിക്കുമായിരുന്നില്ല. ഞങ്ങളുടെ അവസാനത്തെ തിരിച്ചുപോക്ക് ഞങ്ങളുടെ നാഥനി ലേക്ക് തന്നെയാണ്. അപ്പോള്‍ ഈ യാത്രയില്‍ അപകടമൊന്നുമില്ലാതെ ഞങ്ങളെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കണം എന്നായിരിക്കണം ആത്മാവുകൊണ്ട് ഓര്‍മിക്കേണ്ടത്. മൃഗങ്ങ ളുടെ പുറത്ത് സവാരി ചെയ്തിരുന്ന മുന്‍കാലത്തേക്കാള്‍ അപകടങ്ങള്‍ക്ക് കൂടുതല്‍ സാ ധ്യതയുള്ള ഇക്കാലത്താണ് ഈ പ്രാര്‍ത്ഥന ബോധപൂര്‍വ്വം ചെയ്യേണ്ടത്. അദ്ദിക്റിനെ പ രിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ അപകടങ്ങളില്‍ മരണപ്പെടാവുന്നതല്ല. 3: 101-102; 7: 205-206; 23: 28-29 വിശദീകരണം നോക്കുക.