( സുഗ്റുഫ് ) 43 : 22

بَلْ قَالُوا إِنَّا وَجَدْنَا آبَاءَنَا عَلَىٰ أُمَّةٍ وَإِنَّا عَلَىٰ آثَارِهِمْ مُهْتَدُونَ

അല്ല, അവര്‍ പറയുന്നു: നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗ ത്തില്‍ നിലകൊള്ളുന്നവരായി കണ്ടെത്തിയിരിക്കുന്നു, നിശ്ചയം ഞങ്ങള്‍ അവ രുടെ കാല്‍പാടുകളില്‍ നേര്‍മാര്‍ഗം കണ്ടെത്തിയവരുമാകുന്നു. 

ഇന്ന് അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഫുജ്ജാറുകള്‍ക്ക് പറയാനുള്ളതും ഞങ്ങള്‍ കാക്കകാരണവന്മാരുടെ ചര്യകള്‍ അടിതെറ്റാതെ പിന്‍പറ്റുന്നവരാണ് എന്നാണ്. പ്രവാചകന് ശേഷം മുപ്പത് വര്‍ഷം കഴിഞ്ഞാല്‍ ഭിന്നിപ്പ് ഉടലെടുക്കുമെ ന്ന് പ്രവാചകനിലൂടെ പ്രപഞ്ചനാഥന്‍ പഠിപ്പിച്ചതോ, വിശ്വാസിയായ ഇമാമോ വിശ്വാസികളുടെ സംഘമോ ഇല്ലാതെ വരുന്ന അവസാനകാലത്ത് അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് ക ടിച്ചുപിടിച്ച് നിലകൊള്ളണമെന്ന് പഠിപ്പിച്ചതോ അവര്‍ മുഖവിലക്കെടുക്കുന്നില്ല. അങ്ങനെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അവര്‍ 98: 6 പ്രകാരം കരയിലെ ദുഷിച്ച ജീവിക ളായിരിക്കുകയാണ്. 8: 22; 31: 20-21; 37: 69-70 വിശദീകരണം നോക്കുക