( സുഗ്റുഫ് ) 43 : 21
أَمْ آتَيْنَاهُمْ كِتَابًا مِنْ قَبْلِهِ فَهُمْ بِهِ مُسْتَمْسِكُونَ
അതല്ല, നാം അവര്‍ക്ക് ഇതിനുമുമ്പ് ഒരു ഗ്രന്ഥം നല്‍കുകയും അങ്ങനെ അവ ര്‍ അതിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നവരുമാണെന്നുണ്ടോ?
അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ട് സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളാണ് പ്രചരിപ്പിക്കുന്നതും പിന്‍പറ്റിക്കൊണ്ടിരി ക്കുന്നതും. നന്മ വിരോധിക്കുകയും തിന്മ കല്‍പിക്കുകയും ചെയ്ത് അല്ലാഹുവിനെ വിസ്മരിച്ച് ജീവിക്കുന്ന കപടവിശ്വാസികളും കുഫ്ഫാറുകളുമടങ്ങിയ അവരോട് തന്നെ യാണ് നരകകുണ്ഠാഗ്നി വാഗ്ദാനം ചെയ്തിട്ടുള്ളതെന്ന് 9: 67-68 ല്‍ അവര്‍ വായിച്ചിട്ടു ണ്ട്. 4: 163-164; 23: 117; 41: 41-43 വിശദീകരണം നോക്കുക