( സുഗ്റുഫ് ) 43 : 23

وَكَذَٰلِكَ مَا أَرْسَلْنَا مِنْ قَبْلِكَ فِي قَرْيَةٍ مِنْ نَذِيرٍ إِلَّا قَالَ مُتْرَفُوهَا إِنَّا وَجَدْنَا آبَاءَنَا عَلَىٰ أُمَّةٍ وَإِنَّا عَلَىٰ آثَارِهِمْ مُقْتَدُونَ

അപ്രകാരം തന്നെ നിനക്കുമുമ്പ് നാം ഏതൊരു നാട്ടിലേക്കും മുന്നറിയിപ്പു കാരില്‍ നിന്നുള്ള ഒരാളെയും അയച്ചിട്ടില്ല: 'നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ പി താക്കളെ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായി കണ്ടെത്തിയിരിക്കുന്നു, നിശ്ചയം ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അടിതെറ്റാതെ അനുഗമിക്കുന്ന വരുമാകുന്നു' എന്ന് ആ നാട്ടിലെ സുഖലോലുപന്‍മാര്‍ പറഞ്ഞിട്ടല്ലാതെ.

എതൊരു നാട്ടിലേക്കും നിയോഗിക്കപ്പെട്ടിട്ടുള്ള പ്രവാചകന്മാരെയും അവര്‍ കൊണ്ടു വന്നിട്ടുള്ള ഗ്രന്ഥത്തെയും തള്ളിപ്പറയാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ആ ജനതയിലെ സുഖലോലുപന്മാരായ കപടവിശ്വാസികളായിരുന്നു. 2: 170; 5: 104; 7: 75-78 വിശദീകരണം നോക്കുക.