( സുഗ്റുഫ് ) 43 : 24

قَالَ أَوَلَوْ جِئْتُكُمْ بِأَهْدَىٰ مِمَّا وَجَدْتُمْ عَلَيْهِ آبَاءَكُمْ ۖ قَالُوا إِنَّا بِمَا أُرْسِلْتُمْ بِهِ كَافِرُونَ

അവന്‍ ചോദിച്ചു: നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊരു മാര്‍ഗത്തിലാണോ കണ്ടെത്തിയത, അതിനേക്കാളും നല്ലമാര്‍ഗം നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടുവന്നാലും! അവര്‍ പറഞ്ഞു: നിശ്ചയം നിങ്ങള്‍ എന്തൊന്നും കൊണ്ടാണോ അയക്കപ്പെട്ടിട്ടുള്ളത് ഞങ്ങള്‍ അതിനെ നിഷേധിക്കുന്നവര്‍ തന്നെയാകുന്നു. 

അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ കൊണ്ടുതന്നെയാണ് എല്ലാ പ്രവാചകന്മാരും അയക്കപ്പെട്ടിട്ടുള്ളത്. പ്രസ്തുത മാര്‍ഗം തന്നെയാണ് പിന്‍പറ്റപ്പെടാന്‍ ഏറ്റവും നല്ല മാര്‍ഗവും എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യകരമായ നിലനില്‍പിന് ഏറ്റവും അനുയോജ്യമായതും. എന്നാല്‍ എക്കാലത്തുമുള്ള കാഫിറുകളുടെ മറുപടിപോലെത്തന്നെ ഇന്നും അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ അദ്ദിക്റിലേക്ക് വിളിക്കുമ്പോള്‍ അവരുടെ മറുപടിയും 'ഞങ്ങള്‍ ഞങ്ങളുടെ കാക്കകാരണവന്‍മാരുടെ മാര്‍ഗത്തില്‍ മാത്രമേ ചരിക്കുകയുള്ളൂ' എന്നായിരിക്കും.  ഇത്തരം ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളെ പരിഹസിക്കുന്നവരായിരിക്കുമെന്ന് 83: 29 ല്‍ പറഞ്ഞിട്ടുണ്ട്. 2: 212; 28: 49-50; 42: 44-48 വിശദീകരണം നോക്കുക.