( സുഗ്റുഫ് ) 43 : 25

فَانْتَقَمْنَا مِنْهُمْ ۖ فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ

അങ്ങനെ നാം അവരില്‍ നിന്നുള്ളവരോട് പ്രതികാരം ചെയ്തു, അപ്പോള്‍ സ ത്യത്തെ തള്ളിപ്പറഞ്ഞവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നീ നോക്കിക്കാണുക!

'അവരില്‍ നിന്നുള്ളവരോട് പ്രതികാരം ചെയ്തു' എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശി ക്കുന്നത് അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് അക്രമികളായവരോടാണ് പ്രതികാരം ചെയ്തത് എ ന്നും; പ്രവാചകന്മാരോടൊപ്പമുള്ള വിശ്വാസികളെ രക്ഷപ്പെടുത്തുകയാണ് ചെയ്തത് എന്നു മാണ്. ലോകരില്‍ വിശ്വാസികളായിട്ടുള്ളവരെ ഇജാസിലേക്ക് വേര്‍തിരിക്കുന്നത് അല്ലാ ഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന, അല്ലാഹുവിന്‍റെ ശാപത്തിനും കോപത്തിനും വിധേയരായ കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവരുടെ അനുയായികളും മുശ്രിക്കുകളുമായ പുരുഷന്മാരെയും സ്ത്രീകളെയും ശി ക്ഷിക്കാന്‍ വേണ്ടിയാണെന്ന് 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. 10: 103; 29: 40; 32: 12, 22; 42: 22 വി ശദീകരണം നോക്കുക