( സുഗ്റുഫ് ) 43 : 30

وَلَمَّا جَاءَهُمُ الْحَقُّ قَالُوا هَٰذَا سِحْرٌ وَإِنَّا بِهِ كَافِرُونَ

അങ്ങനെ അവര്‍ക്ക് സത്യം വന്നെത്തിയപ്പോഴോ? അവര്‍ പറഞ്ഞു: ഇത് ഒരു മാ രണമാണ്, നിശ്ചയം ഞങ്ങള്‍ അതിനെ നിഷേധിക്കുന്നവര്‍ തന്നെയുമാകുന്നു. 

സത്യമായ അദ്ദിക്ര്‍ വന്നുകിട്ടുന്നതിന് മുമ്പ് ഗ്രന്ഥത്തെയും പ്രവാചകനേയും പ്രതീക്ഷിച്ചിരുന്ന ജനത പ്രവാചകനിലൂടെ അദ്ദിക്ര്‍ വന്നെത്തിയപ്പോള്‍ അതിലുള്ളത് അവരുടെയും അവരുടെ പൂര്‍വ്വപിതാക്കളുടെയും ജീവിതരീതിക്ക് വിരുദ്ധമാണെന്ന് കണ്ടപ്പോള്‍ അവര്‍ അവരുടെ ജീവിതരീതി സ്വയം തിരുത്താന്‍ തയ്യാറാകാതെ അതിനെ മാരണമാണെന്ന് പറഞ്ഞ് അതിനെ നിഷേധിക്കുകയാണ് ചെയ്തത്. ഗ്രന്ഥത്തിന്‍റെ വാഹകരെന്ന് ഊറ്റം കൊള്ളുകയും എന്നാല്‍ അതിന്‍റെ ആശയത്തിന് വിരുദ്ധമായി ജീവിക്കുകയും ചെയ്യുന്ന ഇന്നത്തെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ ജീവിതരീതി കണ്ടിട്ട് ഖുര്‍ആന്‍ എന്ന് കേള്‍ക്കുന്നതുപോലും പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് ഭയവും അരോചകവുമായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇതര ജനവിഭാഗങ്ങളെക്കൂടി മൊത്തം മനുഷ്യര്‍ക്കുള്ള നാഥന്‍റെ സന്ദേശമായ അദ്ദിക്റില്‍ നിന്ന് തടഞ്ഞതിനുള്ള ശിക്ഷ 6: 26 ല്‍ വിവരിച്ച പ്രകാരം ഫുജജാറുകള്‍ വഹിക്കേണ്ടിവരും. ജീവിതലക്ഷ്യം വെടിഞ്ഞ ഇത്തരം ഭ്രാന്തന്മാര്‍ നരകത്തില്‍ വെച്ച് 'ഓ മാലിക്കേ! നിന്‍റെ നാഥന്‍ ഞങ്ങളുടെ കഥയങ്ങ് കഴിച്ചോട്ടെ' എന്ന് പറയുമ്പോള്‍ മാലിക്ക്: ഞങ്ങള്‍ സത്യമായ അദ്ദിക്റും കൊണ്ട് നിങ്ങളില്‍ വന്നിരുന്നു, എന്നാല്‍ നിങ്ങളില്‍ അധികപേര്‍ക്കും സത്യത്തിനോട് വിരോധമായിരുന്നു എന്ന് പറയുമെന്ന് 43: 74-78 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 6: 155-157; 9: 32-33; 25: 17-18, 27-30 വിശദീകരണം നോക്കുക.