أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُمْ مَعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِيَتَّخِذَ بَعْضُهُمْ بَعْضًا سُخْرِيًّا ۗ وَرَحْمَتُ رَبِّكَ خَيْرٌ مِمَّا يَجْمَعُونَ
അവരാണോ നിന്റെ നാഥന്റെ അനുഗ്രഹം ഭാഗം വെച്ചുകൊടുക്കുന്നത്, നാമാണ് ഐഹികജീവിതത്തില്‍ അവരുടെ ജീവിതവിഭവങ്ങള്‍ അവര്‍ക്കിടയില്‍ ഭാഗം വെ ച്ചുകൊടുത്തിട്ടുള്ളത്, അവരില്‍ ചിലരുടെ പദവികള്‍ ചിലരുടേതിനേക്കാള്‍ നാം ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു-അവരില്‍ ചിലര്‍ ചിലരെ പരിഹാസപാത്രമാ യി തെരഞ്ഞെടുക്കുന്നതിന് വേണ്ടി, നിന്റെ നാഥന്റെ കാരുണ്യം തന്നെയാണ് അവര്‍ ഒരുമിച്ച് കൂട്ടിക്കൊണ്ടിരിക്കുന്നതിനേക്കാളെല്ലാം ഉത്തമമായിട്ടുള്ളതും.
'നാഥന്റെ അനുഗ്രഹവും കാരുണ്യവും' ഐശ്വര്യമായ അദ്ദിക്ര്‍ തന്നെയാണ്. അ ത് ആര്‍ക്ക് എപ്പോള്‍ എങ്ങനെ നല്‍കണമെന്ന് തീരുമാനിക്കുന്നത് സൂക്ഷ്മജ്ഞാനിയും ത്രികാലജ്ഞാനിയുമായ നാഥന് തന്നെയാണ്. എന്നാല്‍ ഈ വസ്തുത തിരിച്ചറിയുക സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമാണ്. അല്ലാത്ത നരകത്തിലേക്കുള്ള തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതും ഐഹികലോക വിഭവങ്ങള്‍ ഒരുമിച്ച് കൂട്ടുന്നതില്‍ ജാഗ്രതയുള്ളവരും അവര്‍ മ രണത്തോടുകൂടി പിശാചിന്റെ വീടായ നരകക്കുണ്ഠത്തില്‍ ആപതിക്കുന്നതുമാണ്. അവര്‍ ഇഹത്തില്‍ താരതമ്യേന ധനവും സൗഭാഗ്യങ്ങളും കുറവുള്ള വിശ്വാസികളെ പരിഹസി ക്കുന്നവരും പുച്ഛിക്കുന്നവരുമാണ്. എന്നാല്‍ നാളെ നരകത്തില്‍ ഇവര്‍ ഒരുമിച്ച് കൂട്ടപ്പെടുമ്പോള്‍ വിശ്വാസികളെ അവിടെ കാണാതിരിക്കുമ്പോള്‍ അവര്‍ പറയുന്നതാണ്: നമുക്കെന്തുപറ്റി, തിന്മയില് അകപ്പെട്ടവരായിരുന്നു എന്ന് നാം എണ്ണിക്കണക്കാക്കിയിരുന്ന ആളു കളെ നാം ഇവിടെ കാണുന്നില്ലല്ലോ? നാം അവരെ പരിഹാസപാത്രമായിട്ടാണ് തെര ഞ്ഞെടുത്തിരുന്നത്. അതല്ല അവരെത്തൊട്ട് നമ്മുടെ കാഴ്ചപ്പാടുകള്‍ തെറ്റിയതാണോ എന്ന് പറയുന്ന രംഗം 38: 62-63 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 6: 53; 10: 57-58; 36: 47 വി ശദീകരണം നോക്കുക.