وَمَنْ يَعْشُ عَنْ ذِكْرِ الرَّحْمَٰنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ
നിഷ്പക്ഷവാന്‍റെ സ്മരണയുണര്‍ത്തുന്ന അദ്ദിക്റിനെത്തൊട്ട് ആരാണോ മടുപ്പ് കാണിച്ചത്, അവന് നാം ഒരു പിശാചിനെ ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്, അങ്ങനെ അവന്‍ അവന്‍റെ കൂട്ടുകാരനായിത്തീരുന്നതാണ്.
എല്ലാ മനുഷ്യരുടെ ആത്മാവിനും ഒരു ജിന്നുകൂട്ടുകാരനുണ്ട്. ആത്മാവിന്‍റെ ഭക്ഷ ണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് അവനെ വിശ്വാസിയാക്കുന്നവര്‍ മാ ത്രമേ വിശ്വാസിയാവുകയും നിഷ്പക്ഷവാനായ അല്ലാഹുവിന്‍റെ വീടായ സ്വര്‍ഗ്ഗത്തിലേ ക്ക് എത്തിച്ചേരുകയുമുള്ളൂ. ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ തള്ളിപ്പറയുന്ന ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതും കാഫിറായ പിശാചി ന്‍റെ വീടായ നരകത്തിലേക്കാണ് പോവുക എന്ന് 25: 33-34 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. അ വന്‍ അവന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്ത പക്ഷം നാളെ വിചാരണാവേളയില്‍ അവന്‍ 'ഞങ്ങളുടെ നാഥാ, ഞാന്‍ അവനെ നിര്‍ബന്ധമായി ലക്ഷ്യബോധം നഷ്ടപ്പെട്ടവനാക്കിയിട്ടില്ല, എന്നാല്‍ അവന്‍ വിദൂരമായ വഴികേടില്‍ തന്നെയാ യിരുന്നു' എന്ന് പറയുമെന്ന് 50: 27 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അക്രമികളായ മനുഷ്യരും അവന്‍റെ ജിന്നുകൂട്ടുകാരും ശിക്ഷയില്‍ പങ്കാളികളാകുമെന്ന് 59: 17 ല്‍ പറഞ്ഞിട്ടുണ്ട്. 6: 112; 8: 48; 23: 97-98; 41: 25 വിശദീകരണം നോക്കുക.