( സുഗ്റുഫ് ) 43 : 35

وَزُخْرُفًا ۚ وَإِنْ كُلُّ ذَٰلِكَ لَمَّا مَتَاعُ الْحَيَاةِ الدُّنْيَا ۚ وَالْآخِرَةُ عِنْدَ رَبِّكَ لِلْمُتَّقِينَ

-നവരത്നങ്ങളാലുള്ളതുമാക്കുമായിരുന്നു; എന്നാല്‍ അവ ഓരോന്നും തന്നെ ഐഹിക ജീവിതത്തിലെ വിഭവങ്ങള്‍ മാത്രമാകുന്നു, പരലോകമാകട്ടെ നിന്‍റെ നാഥന്‍റെ പക്കല്‍ സൂക്ഷ്മാലുക്കള്‍ക്കുള്ളതുമാകുന്നു. 

സമ്പത്തും ഭൗതികാലങ്കാരങ്ങളും സത്യത്തിന്‍റെ മാനദണ്ഡമായി കണക്കാക്കുന്ന കപടവിശ്വാസികള്‍ നിഷ്പക്ഷവാന്‍ എന്ന അല്ലാഹുവിന്‍റെ സ്വഭാവം അംഗീകരിക്കാത്ത വരാണ്. അവര്‍ നാളേക്കുവേണ്ടി സമ്പാദിക്കുന്നത് നരകമായതിനാല്‍ ഐഹികലോകത്ത് വിഭവങ്ങള്‍ കൂടുതല്‍ നല്‍കിയിട്ടുള്ളത് നിഷ്പക്ഷവാനെ നിഷേധിക്കുന്ന അവര്‍ക്കാ ണ്. എന്നാല്‍ പരലോകത്തെ നിഷേധിക്കുന്ന അത്തരക്കാര്‍ക്ക് മാത്രമായി എല്ലാ അല ങ്കാരങ്ങളും സമൃദ്ധിയും നല്‍കിയിരുന്നുവെങ്കില്‍ ഒറ്റ വിശ്വാസിയുമില്ലാതെ എല്ലാവരും കാഫിറുകളായി മാറി ഒറ്റ സമുദായമാകുമായിരുന്നു. അങ്ങനെ വരാതിരിക്കാന്‍ വേണ്ടി കുറച്ച് വിശ്വാസികള്‍ക്കും നല്‍കുകയാണുണ്ടായത്. അപ്പോള്‍ ജീവിതലക്ഷ്യം മനസ്സിലാ ക്കിയ ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ അവര്‍ വന്നപ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊണ്ടുപോകാത്തതുമായ എല്ലാ സമ്പത്തും അനുഗ്രഹങ്ങളും ഏറ്റവും വലിയ അനുഗ്രഹവും ഐശ്വര്യവുമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗം ഇവിടെ പണിയുന്നതാണ്. 2: 254; 3: 185; 7: 32; 39: 32-33 വിശദീകരണം നോക്കുക.