( സുഗ്റുഫ് ) 43 : 37
وَإِنَّهُمْ لَيَصُدُّونَهُمْ عَنِ السَّبِيلِ وَيَحْسَبُونَ أَنَّهُمْ مُهْتَدُونَ
നിശ്ചയം അവര്‍ അവരെ യഥാര്‍ത്ഥ പാതയെത്തൊട്ട് തടയുകതന്നെ ചെയ്യും, അവരോ നിശ്ചയം അവര്‍ സന്മാര്ഗത്തിലാണെന്ന് കണക്കുകൂട്ടുകയും ചെ യ്യുന്നതാണ്.
5: 48 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ പരിചയും മുഹൈമിനുമായി ഉപയോഗ പ്പെടുത്താത്തവരെയാണ് പിശാച് അല്ലാഹുവിലേക്കുള്ള ഏക പാതയും സന്മാര്ഗ്ഗവുമാ യ അദ്ദിക്റില്‍ നിന്ന് തടഞ്ഞ് അവന്റെ മാര്‍ഗത്തിലേക്ക് നയിക്കുക. എന്നാല്‍ ആയിര ത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതില്‍ പെട്ട പിശാചിന്റെ സംഘക്കാര്‍ ഭൂരിപക്ഷത്തി ന്റെ ഹുങ്കില്‍ കാക്കകാരണവന്മാരുടെ വഴിയില്‍ അവര്‍ സന്മാര്ഗ്ഗത്തിലാണെന്ന് കണക്ക് കൂട്ടുന്നവരുമാണ്. 3: 101-102; 18: 103-106; 31: 21 വിശദീകരണം നോക്കുക.