( സുഗ്റുഫ് ) 43 : 38

حَتَّىٰ إِذَا جَاءَنَا قَالَ يَا لَيْتَ بَيْنِي وَبَيْنَكَ بُعْدَ الْمَشْرِقَيْنِ فَبِئْسَ الْقَرِينُ

അങ്ങനെ അവര്‍ നമ്മുടെ അടുത്തേക്ക് വന്നെത്തുമ്പോള്‍ അവന്‍ പറയും: ഓ, എന്‍റെ നാശം! എന്‍റെയും നിന്‍റെയുമിടയില്‍ രണ്ട് ഉദയസ്ഥാനങ്ങളുടെ അകല്‍ച്ച ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ! അപ്പോള്‍ നീ എത്ര ദുഷിച്ച കൂട്ടുകാരന്‍!

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ പട്ടിക സിജ്ജീനിലാണെന്ന് 83: 7 ല്‍ പറഞ്ഞിട്ടുണ്ട്. അവരുടെ ഹൃദയത്തില്‍ കുടികൊള്ളുന്ന ജിന്നുകൂട്ടുകാരനാ ണ് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് തന്‍റെ കര്‍മ്മങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ടിക്കറ്റായ അദ്ദിക്റില്‍ നിന്ന് തടഞ്ഞ് അവനെ നരകക്കുണ് ഠത്തില്‍ തന്നെ നിലനിര്‍ത്തുന്നത്. കാഫിറുകളില്‍ പെട്ട മനുഷ്യന്‍ തന്‍റെ മരണസമയ ത്ത് ഒറ്റക്കൊറ്റക്ക് 'അവന്‍റെയും അവന്‍റെ ജിന്നുകൂട്ടുകാരനുമിടയില്‍ രണ്ട് ഉദയസ്ഥാനങ്ങളുടെ അകലം ഉണ്ടായിരുന്നെങ്കില്‍' എന്ന് വിലപിക്കുന്നതാണ്. രണ്ട് അര്‍ദ്ധഗോള ചക്രവാ ളങ്ങളിലായി രണ്ട് പ്രാവശ്യം സൂര്യനും ചന്ദ്രനും പ്രത്യക്ഷപ്പെടുന്നതുകൊണ്ടാണ് 'ഒരു ദിവസത്തെ അഥവാ പൂര്‍വ ചക്രവാളത്തിന്‍റെയും പശ്ചിമ ചക്രവാളത്തിന്‍റെയും അകല്‍ ച്ച ഉണ്ടായിരുന്നെങ്കില്‍' എന്ന് പറയാതെ 'രണ്ട് ഉദയസ്ഥാനങ്ങളുടെ അകല്‍ച്ച ഉണ്ടായി രുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ' എന്ന് പറയുന്നത്. 

ലോകത്ത് എവിടെയും ദിവസം മാറുന്നില്ല, മറിച്ച് ഒരു പകലിന്‍റെയോ ഒരു രാത്രി യുടെയോ മാറ്റമാണുണ്ടാവുന്നത്. അത് ലോകത്തുമൊത്തം ദിവസം മാറാതെ തിയ്യതിക ളെല്ലാം ഒരേപോലെയാകാനും മാത്രമല്ല, ഭൂമിയുടെ കേന്ദ്രമായ ഖിബ്ല അംഗീകരിച്ചു കൊണ്ട് ലോകത്തുമൊത്തമുള്ള വിശ്വാസികള്‍ക്ക് ഒരേ ദിവസങ്ങളില്‍ നോമ്പും പെരുന്നാളുമെല്ലാം ആചരിക്കാനും സഹായകമായിക്കൊണ്ടാണ് ത്രികാലജ്ഞാനി സംവിധാനിച്ചിട്ടു ള്ളത്. അദ്ദിക്റിലൂടെ ഈ വിവരം വന്നുകിട്ടിയതിനുശേഷം അത് മനസ്സിലാക്കി പിന്‍പ റ്റാതെയും അല്ലാഹുതന്നെ പഠിപ്പിച്ച അറിവുകൊണ്ടുണ്ടാക്കിയ ശാസ്ത്രീയ ഉപകരണ ങ്ങള്‍ അതിന് ഉപയോഗപ്പെടുത്താതെയും നോമ്പും പെരുന്നാളുമെല്ലാം വ്യത്യസ്ത ദി വസങ്ങളില്‍ ആചരിക്കുന്നവര്‍ അല്ലാഹുവിന്‍റെ ഏകത്വം അംഗീകരിക്കാത്ത മുശ്രിക്കുക ളും അവന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിപ്രകടിപ്പിക്കാത്ത 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളുമാണ്. 14: 22; 37: 5; 41: 37 വിശദീകരണം നോക്കുക.