( സുഗ്റുഫ് ) 43 : 49

وَقَالُوا يَا أَيُّهَ السَّاحِرُ ادْعُ لَنَا رَبَّكَ بِمَا عَهِدَ عِنْدَكَ إِنَّنَا لَمُهْتَدُونَ

അവര്‍ പറയുകയും ചെയ്തു: ഓ, മാരണക്കാരാ! നീ ഞങ്ങള്‍ക്കുവേണ്ടി നിന്‍റെ നാഥനോട് പ്രാര്‍ത്ഥിക്കുക-നിനക്ക് അവനുമായുള്ള ഉടമ്പടിയനുസരിച്ച്, നിശ്ച യം ഞങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍ തന്നെയായിരിക്കും.

ഗ്രന്ഥത്തെ മാരണമായും പ്രവാചകനെ മാരണക്കാരനുമായിട്ടായിരുന്നു എല്ലാ കാ ലത്തുമുള്ള കാഫിറുകള്‍ പരിഗണിച്ചിരുന്നത്, എന്നല്ലാതെ ഗ്രന്ഥത്തെ സന്മാര്‍ഗ്ഗമായും പ്രവാചകനെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നവനായും പരിഗണിച്ചിരുന്നില്ല. അറബി ഖു ര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാ ണെന്ന് 83: 7 ലും; അവര്‍ തന്നെയാണ് കുഫ്ഫാറുകളെന്ന് 83: 34, 36 സൂക്തങ്ങളിലും അവര്‍ വായിച്ചിട്ടുണ്ട്. ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ ത ള്ളിപ്പറഞ്ഞുകൊണ്ട് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അവര്‍ തന്നെയാണ് തങ്ങ ളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരെന്ന് 25: 33-34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 10: 60; 26: 33-37; 61: 6-7 വിശദീകരണം നോക്കുക.