( സുഗ്റുഫ് ) 43 : 50

فَلَمَّا كَشَفْنَا عَنْهُمُ الْعَذَابَ إِذَا هُمْ يَنْكُثُونَ

അങ്ങനെ നാം അവരെത്തൊട്ട് ശിക്ഷ നീക്കിക്കളഞ്ഞപ്പോഴോ, അവര്‍ അതാ വാക്ക് ലംഘിക്കുന്നവരായി മാറുന്നു.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം ആശയമില്ലാതെ വായിക്കുന്ന കാഫിറുകള്‍ക്ക് ആപത്തു-വിപത്തുകള്‍ സംഭവിക്കുമ്പോള്‍ അവര്‍ വിശ്വാസികളോട് ഞങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക, ഞങ്ങള്‍ സന്മാര്‍ഗ്ഗമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്നവര്‍ ത ന്നെയായിരിക്കും എന്ന് പറയുന്നവരാണെങ്കിലും അവരെത്തൊട്ട് അവരെ ബാധിച്ചിരുന്ന ശിക്ഷ നീങ്ങിക്കഴിഞ്ഞാല്‍ അവര്‍ അവരുടെ വാക്കുകള്‍ ലംഘിക്കുന്നവരായിരിക്കും. വാ യ പൊളിച്ചാല്‍ കളവുപറയുക, വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുക, ഉടമ്പടി ചെയ്താ ല്‍ പാലിക്കാതിരിക്കുക എന്നിവ കപടവിശ്വാസികളുടെ പ്രത്യക്ഷ ലക്ഷണമാണെന്ന് നാ ഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 17: 83; 31: 32 വിശദീകരണം നോക്കുക.