( സുഗ്റുഫ് ) 43 : 61

وَإِنَّهُ لَعِلْمٌ لِلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُونِ ۚ هَٰذَا صِرَاطٌ مُسْتَقِيمٌ

നിശ്ചയം, അവന്‍ ആ അന്ത്യമണിക്കൂറിന്‍റെ ഒരു അറിവ് തന്നെയാണ്, അതിനാല്‍ അതിന്‍റെ കാര്യത്തില്‍ നിങ്ങള്‍ സംശയിച്ചുപോകരുത്, നിങ്ങള്‍ എ ന്നെ പിന്തുടരുക, ഇതാകുന്നു നേരെച്ചൊവ്വെയുള്ള മാര്‍ഗം.

ഈസായുടെ രണ്ടാം വരവ് അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നാണ്. സൂക്തം: 59 നുശേഷം ഇവിടെ 61 ലാണ് ഈസായെക്കുറിച്ചുള്ള പരാമര്‍ശം വീ ണ്ടും തുടരുന്നത്. അപ്പോള്‍ നിങ്ങള്‍ അന്ത്യമണിക്കൂറിന്‍റെ കാര്യത്തിലോ ഈസാ രണ്ടാ മത് വരുന്ന കാര്യത്തിലോ മനുഷ്യരെ മലക്കുകളുടെ സ്വഭാവത്തില്‍ പരിവര്‍ത്തിപ്പിക്കു ന്ന കാര്യത്തിലോ സംശയിക്കരുത് എന്നാണ് 'അതിന്‍റെ കാര്യത്തില്‍ നിങ്ങള്‍ സംശയിച്ചുപോകരുത്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. 'നിങ്ങള്‍ എന്നെ പിന്തുടരുക' എന്ന് പറഞ്ഞാ ല്‍ ഈസാ രണ്ടാമത് വരുന്നതുവരെയുള്ള മുഴുവന്‍ മനുഷ്യരും പ്രവാചകന്‍ മുഹമ്മദിനെ പിന്‍പറ്റണമെന്നാണ്. എന്നാല്‍ ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ 2: 146 ല്‍ വിവരിച്ച പ്രകാരം അന്ത്യപ്രവാചകനായ മുഹമ്മദിനെ ഗ്രന്ഥത്തില്‍ നിന്ന് കണ്ട് പിന്‍പറ്റുന്നവരാവുകയുള്ളൂ. ആശയമില്ലാതെ ഇത്തരം സൂക്തങ്ങളുടെ അര്‍ത്ഥം പഠിപ്പിക്കുന്ന, 3: 10 ന്‍റെ വിശദീകരണത്തില്‍ കാഫിറുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകള്‍ ഈ സായുടെ രണ്ടാമത്തെ വരവിന് ഗ്രന്ഥത്തില്‍ തെളിവുണ്ടോ എന്ന് ചോദിക്കുന്നവരും അ ന്ത്യമണിക്കൂറിന്‍റെ കാര്യത്തില്‍ സംശയമുള്ളവരും ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നവ രുമാണ്. അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെടാതെ വിവിധ സംഘടനകളായി പിരി ഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന ഇവര്‍ തന്നെയാണ് യഥാര്‍ത്ഥ കാഫിറുകളെന്ന് 4: 150-151 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. ആത്മാവിനെ പരിഗണിക്കാതെ മിഥ്യ പിന്‍പറ്റി ജീവിക്കു ന്ന അവര്‍ മരണപ്പെടുമ്പോള്‍ 7: 37 പ്രകാരം അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതുമാണ്. 4: 158-159; 9: 67-68; 42: 18, 52 വിശദീകരണം നോക്കുക.