وَلَوْ نَشَاءُ لَجَعَلْنَا مِنْكُمْ مَلَائِكَةً فِي الْأَرْضِ يَخْلُفُونَ
നാം ഉദ്ദേശിച്ചിരുന്നുവെങ്കില് ഭൂമിയില് നിങ്ങളുടെ പിന്ഗാമികളായിത്തീരുന്ന മലക്കുകളെ നിങ്ങളില് നിന്നുതന്നെ ഉണ്ടാക്കുമായിരുന്നു.
6: 158 ല് വിവരിച്ച പ്രകാരം അന്ത്യനാളിന്റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില് ഒന്നായ മസീഹുദ്ദജ്ജാല് വന്നുകഴിഞ്ഞാല് പിന്നെ വിശ്വാസം സ്വീകരിക്കുന്നതുകൊ ണ്ട് ഒരു ആത്മാവിനും പ്രയോജനം ലഭിക്കുകയില്ല. അവന് അദ്ദിക്ര് സമര്പ്പിക്കുന്ന ഇസ് ലാമിനെ മായ്ച്ചുകളഞ്ഞ് കുഫ്ര് വ്യവസ്ഥ നടപ്പിലാക്കുന്നതാണ്. കൂടുതല് താമസിയാ തെ ഈസാ വരികയും റബ്ബാണെന്ന് വാദിച്ചിരുന്ന മസീഹുദ്ദജ്ജാലിനെ വധിക്കുന്നതു മാണ്. ലോകത്തുള്ള പ്രവാചകന്റെ സമുദായത്തില് പെട്ട ഇതര ജനവിഭാഗങ്ങളെല്ലാം ഇ സ്ലാം അംഗീകരിക്കുന്നതും കല്ലും മരവും 'എന്റെ പിന്നില് ഒരു കാഫിറുണ്ട്, അവനെ പിടിച്ച് കൊന്നുകളയുക' എന്ന് വിളിച്ച് പറയുന്നതും 33: 60-61 ല് വിവരിച്ച പ്രകാരം ക പടവിശ്വാസികളും ഹൃദയത്തില് രോഗമുള്ളവരും വധിക്കപ്പെടുന്നതുമാണ്. പിന്നെ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരും മലക്കുകളെപ്പോലെ കുറ്റം ചെയ്യാത്തവരും ശാന്തിയോടും സമാധാനത്തോടും കൂടിയ ജീവിതം നയിക്കുന്നവരുമായിത്തീരുന്നതാണ്. 'മലക്കുകളെ നിങ്ങളില് നിന്നുതന്നെ ഉണ്ടാക്കും' എന്ന് പറഞ്ഞതിന്റെ വിവക്ഷ മനുഷ്യരെത്തന്നെ മല ക്കുകളുടെ സ്വഭാവത്തിലേക്ക് പരിവര്ത്തിപ്പിക്കുമെന്നാണ്. പിശാചിന്റെ മൂര്ത്തരൂപത്തി ല് വരുന്ന മസീഹുദ്ദജ്ജാല് വധിക്കപ്പെടുന്നതോടുകൂടി ലോകത്ത് പിശാചിന്റെ പ്രവര്ത്തന ങ്ങളോ അവന്റെ സ്വാധീനമോ ഇല്ലാതാവുകയും അതോടെ മനുഷ്യന് നന്മതിന്മകള് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുകയും പരീക്ഷണങ്ങള് അവസാനിക്കു കയും ചെയ്യുന്നതുമാണ്. 9: 5, 123; 17: 94-95; 38: 78; 57: 27 വിശദീകരണം നോക്കുക.