فَاخْتَلَفَ الْأَحْزَابُ مِنْ بَيْنِهِمْ ۖ فَوَيْلٌ لِلَّذِينَ ظَلَمُوا مِنْ عَذَابِ يَوْمٍ أَلِيمٍ
അങ്ങനെ അവര്‍ക്കിടയില്‍ നിന്നുള്ള സംഘങ്ങള്‍ ഭിന്നിപ്പിലായി, അപ്പോള്‍ അ ക്രമികളായവര്ക്ക് നരകത്തിലെ 'വൈല്‍' എന്ന ചെരുവില്‍ വേദനാജനകമായ നാളിലെ ശിക്ഷയാണുള്ളത്.
4: 157-158 ല്‍ വിവരിച്ച പ്രകാരം അല്ലാഹു ഈസായെ ചുഴലിക്കാറ്റ് മുഖേന ആകാശത്തേക്ക് ഉയര്‍ത്തുകയും ഹവാരിയ്യീങ്ങളില്‍ പെട്ട (അപ്പോസ്തലന്‍മാര്‍) സര്‍ജ്ജാസിന് ഈസായുടെ മുഖസാദൃശ്യം നല്‍കുകയും റോമന്‍ പട്ടാളക്കാര്‍ സര്‍ജ്ജാസി(ജൂദാസ്) നെ പിടിച്ചുകൊണ്ടുപോയി ക്രൂശിക്കുകയുമാണുണ്ടായത്. ഇതെല്ലാം കണ്ട് അന്ധാളിച്ചുപോയ ബാക്കിയുള്ള പന്ത്രണ്ട് അപ്പോസ്തലന്‍മാര്‍ക്ക് ജൂതന്‍മാരുടെ ഒറ്റി ക്കൊടുക്കലും പരിഹാസവും അവരുടെ ഇംഗിതത്തിന് വഴങ്ങുന്ന റോമന്‍ ഭരണകൂടത്തിന്‍റെ ആധിപത്യവുമെല്ലാം കൊണ്ടുള്ള സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഈസാ നബിയെ ഉയര്‍ത്തി യതാണെന്നകാര്യം ജനങ്ങളുടെ മുമ്പാകെ വിശദീകരിക്കാനും സമര്‍ത്ഥിക്കാനും കഴിഞ്ഞില്ല. തുടര്‍ന്ന് സംഘടിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ അവര്‍ വ്യത്യസ്ത പ്രദേശ ങ്ങളിലേക്ക് പോയി സന്ദേശ പ്രചരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണുണ്ടായത്. ഈസായുടെ കാലത്ത് ശത്രുവായിരുന്ന ജൂതനായ 'പൗലോസ്' അപ്പോഴേക്കും സ്വയം അപ്പോസ്തലനായി ചമഞ്ഞ് കടന്നുവരികയും ഈസാ കൊണ്ടുവന്നതിന് വിരുദ്ധമായ തത്വങ്ങളും ആശയങ്ങളും ജൂതന്‍മാരുടെയും ഭരണകൂടത്തിന്‍റെയും സഹായത്തോടു കൂടി പ്രചരിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. അങ്ങനെ അവര്‍ കാലക്രമേണ വിവിധ സംഘങ്ങ ളായി ഭിന്നിക്കുകയാണുണ്ടായത്. 3: 45, 52-55 വിശദീകരണം നോക്കുക.
ഈസായുടെ കാര്യത്തില്‍ മാത്രമല്ല, മനുഷ്യര്‍ ഭിന്നിച്ചിട്ടുള്ള എല്ലാ കാര്യങ്ങളിലും തീരുമാനം കല്‍പിക്കുന്നതിന് വേണ്ടിയാണ് ഈസാക്കുശേഷം അദ്ദിക്റും കൊണ്ട് പ്രവാചകനായി മുഹമ്മദിനെ നിയോഗിച്ചിട്ടുള്ളതെന്ന് 16: 44, 64 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഇത്ത രം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏ റ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ തള്ളിപ്പറയുന്നവരായതിനാല്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള, ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികളെന്നും ഏറ്റവും വഴിപിഴച്ചവരെന്നുമാണ് 8: 22; 25: 34 സൂക്തങ്ങളില്‍ ഇവരെ വിശേഷിപ്പിച്ചിട്ടുള്ളത്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളെ ഐഹികലോകത്തുവെച്ച് ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ പരിഹസിക്കു മെന്ന് 83: 29 ല്‍ പറഞ്ഞിട്ടുണ്ട്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ നേതാക്ക ളും അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 2: 62; 11: 17; 39: 22, 32; 40: 30-31 വി ശദീകരണം നോക്കുക.