( സുഗ്റുഫ് ) 43 : 67

الْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ

അന്നേദിനം സാഹോദര്യ ബന്ധങ്ങളെല്ലാം പരസ്പരം ശത്രുതയിലായിരിക്കും -സൂക്ഷ്മാലുക്കള്‍ തമ്മിലുള്ളതൊഴികെ.

ആര്‍ക്കാണോ സത്യമായ അദ്ദിക്ര്‍ വന്നുകിട്ടുകയും അതിനെ സത്യപ്പെടുത്തുക യും ചെയ്തത്, അക്കൂട്ടരാണ് സൂക്ഷ്മാലുക്കള്‍ എന്ന് 39: 33 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹു വിന്‍റെ തൃപ്തിയില്‍ തൃപ്തിപ്പെടുകയും അല്ലാഹുവിന്‍റെ കോപത്തില്‍ കോപിക്കുകയും അല്ലാഹുവിന്‍റെ തൃപ്തിയില്‍ നല്‍കുകയും അല്ലാഹുവിന്‍റെ അതൃപ്തിയില്‍ നല്‍കാതി രിക്കുകയും ചെയ്യുന്നത് വരെ ഒരാളും വിശ്വാസിയാവുകയില്ല എന്നും, ഒരുവന്‍റെ ഇച്ഛ ഞാന്‍ കൊണ്ടുവന്നത്-അദ്ദിക്ര്‍-പിന്‍പറ്റുന്നതുവരെ ഒരാളും വിശ്വാസിയാവുകയില്ല എ ന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തിലല്ലാത്ത ഒരു ബന്ധവും വിധിദിവസം വിലപ്പോവുകയില്ല. 9: 71- 72; 74: 49-51; 80: 33-37 വിശദീകരണം നോക്കുക.