( സുഗ്റുഫ് ) 43 : 66

هَلْ يَنْظُرُونَ إِلَّا السَّاعَةَ أَنْ تَأْتِيَهُمْ بَغْتَةً وَهُمْ لَا يَشْعُرُونَ

ഇനി എന്താണ് അവര്‍ നോക്കിയിരിക്കുന്നത്? അവര്‍ തിരിച്ചറിയാത്ത അവസ്ഥ യില്‍ പെട്ടെന്ന് ആ അന്ത്യമണിക്കൂര്‍ അവരിലേക്ക് വന്നെത്തുക എന്നല്ലാതെ. 

മൊത്തം മനുഷ്യരെയാണ് സൂക്തം അഭിസംബോധനം ചെയ്യുന്നതെങ്കിലും പ്ര വാചകന്‍റെ ജനത മാത്രമാണ് ഈ സൂക്തം വായിക്കുന്നത്. എന്നാല്‍ അവരിലെ കപട വിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ ഈ ബോധത്തില്‍ നിലകൊ ള്ളുന്നവരല്ല. അപ്പോള്‍ പെട്ടെന്ന് സംഭവിക്കുന്ന അന്ത്യമണിക്കൂറിന്‍റെ ആഗമനത്തിന്‍റെ പ്രധാന അടയാളങ്ങളായ മസീഹുദ്ദജ്ജാലിന്‍റെയും ഈസായുടെയും വരവല്ലാതെ എന്താ ണ് അവര്‍ കാത്തിരിക്കുന്നത് എന്നാണ് സൂക്തം ചോദിക്കുന്നത്. അദ്ദിക്റിനെയും പ്രവാചകന്‍ മുഹമ്മദിനെയും ജനമധ്യത്തില്‍ കളവാക്കി അവതരിപ്പിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഈസാ രണ്ടാമത് വന്നാല്‍ അവര്‍ക്ക് ഗുണം ലഭിക്കുമെന്നാ ണ് പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന അദ്ദിക്ര്‍ സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താ ദായകവുമാണ് എന്നാണ് 16: 89 ല്‍ പറഞ്ഞിട്ടുള്ളത് എന്നിരിക്കെ അദ്ദിക്റി നെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാ ഫിറുകളായ ഫുജ്ജാറുകള്‍ അര്‍ഹതയില്ലാതെ ഞങ്ങള്‍ മുസ്ലിംകളാണെന്നും സ്വര്‍ഗ ത്തിലേക്കുള്ളവരാണെന്നും അവകാശപ്പെടുന്നവരും, പ്രവാചകന്‍റെ സമുദായത്തില്‍ പെ ട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ എന്നിവരെയെല്ലാം കാഫിറുക ളെന്നും നരകത്തിലേക്കുള്ളവരെന്നും മുദ്രകുത്തുന്നവരുമാണ്. അന്ത്യനാളിന്‍റെ പ്രധാനപ്പെ ട്ട അടയാളങ്ങളില്‍ ഒന്ന് പ്രത്യക്ഷപ്പെട്ടാല്‍ പിന്നെ ഒരു ആത്മാവിനും വിശ്വാസം സ്വീകരി ക്കല്‍ പ്രയോജനപ്പെടുകയില്ല എന്ന് 6: 158 ല്‍ പറഞ്ഞത് വായിക്കുന്ന അവര്‍ ആശയം ഇ ല്ലാത്തതിനാല്‍ മസീഹുദ്ദജ്ജാലിനെ ആദ്യം നബിയായും പിന്നീട് റബ്ബായും സ്വീകരിച്ച് അവന്‍റെ സ്വര്‍ഗം തെരഞ്ഞെടുത്ത് ഇഹ-പരജീവിതം നഷ്ടപ്പെടുത്തുന്നവരാണ്. 9: 65- 66; 25: 30; 41: 47; 42: 27- 28 വിശദീകരണം നോക്കുക.