إِنَّ الْمُجْرِمِينَ فِي عَذَابِ جَهَنَّمَ خَالِدُونَ
നിശ്ചയം ഭ്രാന്തന്മാര്‍ നരകകുണ്ഠത്തിലെ ശിക്ഷയില്‍ ശാശ്വതരായിരിക്കുന്നതാണ്.
അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ അദ്ദിക്ര്‍ പിന്‍പറ്റു ന്ന വിശ്വാസികളെ ഐഹികലോകത്തുവെച്ച് പരിഹസിക്കുന്നതാണെന്ന് 83: 29 ലും; അത്തരം ഭ്രാന്തന്മാര്‍ക്ക് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള 'ഇല്ലിയ്യീന്‍' പട്ടികയില്‍ തങ്ങളുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ, തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ലും പറഞ്ഞത് അവര്‍ വായിച്ചിട്ടുണ്ട്. 15: 44 ല്‍ പറഞ്ഞ പ്രകാരം ഫുജ്ജാറുകളില്‍ നിന്നുള്ള ഓരോ വി ഭാഗത്തെയും നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെച്ചിരിക്കുകയാണ്. 2: 165-169; 8: 22; 10: 17-18; 36: 59-62 വിശദീകരണം നോക്കുക.