وَلَا يَمْلِكُ الَّذِينَ يَدْعُونَ مِنْ دُونِهِ الشَّفَاعَةَ إِلَّا مَنْ شَهِدَ بِالْحَقِّ وَهُمْ يَعْلَمُونَ
അവനെക്കൂടാതെ ഇവര്‍ വിളിച്ച് പ്രാര്ത്ഥിക്കുന്നവരാരോ അവര്‍ ശുപാര്‍ശ യൊന്നും അധീനപ്പെടുത്തുന്നവരല്ല, സത്യം കൊണ്ട് സാക്ഷ്യം വഹിക്കുന്നവ രും അറിവുള്ളവരുമായവരൊഴികെ.
'സത്യം കൊണ്ട് സാക്ഷ്യം വഹിക്കുന്നവരെ'ക്കൊണ്ടും 'അറിവുള്ളവരെ'ക്കൊണ്ടും ഉദ്ദേശിക്കുന്നത് അദ്ദിക്റിനെ ഐശ്വര്യമായും എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊ ട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായും ഉപയോഗപ്പെടുത്തുന്നവരും അദ്ദിക്ര്‍ കൊണ്ട് ഊറ്റം കൊള്ളുന്നവ രും അഹങ്കരിക്കുന്നവരും നാഥന്റെ പ്രൗഢരായ പ്രതിനിധികളായി നിലകൊള്ളുന്നവ രും മറ്റുള്ളവരെ അതിനുവേണ്ടി പ്രേരിപ്പിക്കുന്നവരുമാണ്. അവര്‍ക്ക് ഇഷ്ടമുള്ളവരെ സ്വ ര്‍ഗ്ഗത്തിലേക്ക് വിളിക്കാന്‍ 'ശുപാര്‍ശ ചെയ്യുകയും ചെയ്യിപ്പിക്കുകയും' ചെയ്യുന്ന സാക്ഷി യായ അദ്ദിക്ര്‍ സമ്മതം നല്‍കുന്നതാണ്. 2: 62; 4: 82; 39: 43-44; 41: 34-35 വിശദീകരണം നോക്കുക.