( സുഗ്റുഫ് ) 43 : 85
وَتَبَارَكَ الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَعِنْدَهُ عِلْمُ السَّاعَةِ وَإِلَيْهِ تُرْجَعُونَ
ഏതൊരുവനാണോ ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്ക് രണ്ടിനും ഇടയിലുള്ളവയുടെയും ആധിപത്യമുള്ളവന്‍ അവന്‍ അനുഗ്രഹസമ്പൂര്‍ണനു മാകുന്നു, അവന്‍റെ പക്കല്‍ തന്നെയാകുന്നു ആ അന്ത്യമണിക്കൂറിനെക്കുറിച്ചു ള്ള അറിവ്, അവനിലേക്ക് തന്നെയാകുന്നു നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നതും.
പ്രപഞ്ചത്തില്‍ എവിടെയും അല്ലാഹു തന്നെയാണ് ഇലാഹ് എന്നതുപോലെ പ്രപ ഞ്ചത്തിന്‍റെ ആധിപത്യവും അല്ലാഹുവിന് തന്നെയാകുന്നു. അനുഗ്രഹ സമ്പൂര്‍ണനായ നിഷ്പക്ഷവാനായ അവന്‍ അന്ത്യമണിക്കൂറിന്‍റെ സമയമടക്കം എല്ലാകാര്യങ്ങളും ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2: 255; 9: 31-32; 21: 35; 27: 89; 32: 4 വിശദീകരണം നോക്കുക.