( സുഗ്റുഫ് ) 43 : 88

وَقِيلِهِ يَا رَبِّ إِنَّ هَٰؤُلَاءِ قَوْمٌ لَا يُؤْمِنُونَ

അവന്‍ പറയുകയുമായി: ഓ എന്‍റെ നാഥാ, നിശ്ചയം ഇക്കൂട്ടര്‍ വിശ്വാസികളാകാത്ത ഒരു ജനതയാകുന്നു.

വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപയോഗപ്പെടു ത്താത്ത ഒരു ജനതയാണ് ഇക്കൂട്ടര്‍ എന്നാണ് പ്രവാചകന്‍ പറയുന്നതിന്‍റെ സാരം. പ്രവാചകന്‍റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഒരു ഗ്രന്ഥം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത കപടവി ശ്വാസികളും അവരുടെ അനുയായികളുമാണ് വിശ്വാസിയാകാത്തവരും, 7: 205-206 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥത്തില്‍ പതിനഞ്ച് സൂക്തങ്ങളിലൂടെ കല്‍പിച്ചിട്ടുള്ള തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം ചെയ്യാത്തവരും. 25: 29-30, 33-34; 43: 44-45 വിശദീകര ണം നോക്കുക.