وَلَئِنْ سَأَلْتَهُمْ مَنْ خَلَقَهُمْ لَيَقُولُنَّ اللَّهُ ۖ فَأَنَّىٰ يُؤْفَكُونَ
ആരാണ് അവരെ സൃഷ്ടിച്ചത് എന്ന് നീ അവരോട് ചോദിച്ചാല്‍ അവര്‍ പറയുകതന്നെ ചെയ്യും, അല്ലാഹു എന്ന്; അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നവരാകുന്നത്?
സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന് സമ്മതിക്കുന്നവര്‍ പിന്നെ എങ്ങനെയാണ് അവന്‍റെ മാര്‍ഗത്തില്‍ നിന്ന് അവന്‍റെ മറ്റ് സൃഷ്ടികളാല്‍ വ്യതിചലിപ്പിക്കപ്പെടുന്നത് എന്നാണ് ചോദിക്കുന്നത്. 7: 54 ല്‍ അല്ലാഹുവിനാണ് സൃഷ്ടിപ്പും ശാസനാധികാരവും എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ തന്നെയാണ് പ്രായോഗിക ജീവിതത്തില്‍ അല്ലാഹുവിനെ സ്രഷ്ടാവായി അംഗീകരിക്കാതെ അവന്‍റെ കല്പനയായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും 2: 168-169; 36: 59-62 സൂക്തങ്ങളില്‍ വിവരിച്ച പ്രക്രാരം പിശാചിനെ സേവിക്കുന്നവരും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരും. 10: 34-35; 39: 6-8; 40: 62, 69 വിശദീകരണം നോക്കുക.