( 44 ) ദുഖാന്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(44) ദുഖാന്‍

ആകാശം വ്യക്തമായ പുകകൊണ്ട് മൂടുന്ന ഒരു ദിവസം വരുന്നതിന് വേണ്ടി നീ കാത്തിരിക്കുക എന്ന പത്താം സൂക്തത്തിലെ പരാമര്‍ശത്തില്‍ നിന്നാണ് അദ്ദുഖാന്‍ അ ഥവാ പുകപടലം എന്ന് സൂറത്തിന് പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തി ലെ മധ്യഘട്ടത്തിലായിട്ടാണ് ഈ സൂറത്ത് അവതരിച്ചിട്ടുള്ളത്. ആകാശഭൂമികളുടെയും അവക്ക ് ഇടയിലുള്ള സര്‍വ്വ വസ്തുക്കളുടെയും ഉടമയായ അല്ലാഹു തന്‍റെ കാരുണ്യവും എല്ലാ ഓരോ കാര്യവും യുക്തിക്കനുസരിച്ച് വേര്‍തിരിക്കുന്നതുമായ ഗ്രന്ഥം അനുഗ്ര ഹീതമായ രാവില്‍ അവതരിപ്പിച്ചിട്ടുള്ളത് മനുഷ്യന്‍ എല്ലാ കാര്യങ്ങളിലും ദൃഢബോധ്യമുള്ളവനാകാനാണ്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്തവരോട് പ്രകമ്പിതമായ വിധിദിവസം അവന്‍ പ്രതികാരം ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. ക്രൂരനും തെമ്മാടിയുമായ ഫിര്‍ഔനിനേയും പട്ടാളത്തേയും കടലില്‍ മുക്കിക്കൊന്നതിന്‍റെ പേരില്‍ ആകാശഭൂമികളില്‍ ആരും തന്നെ അവനുവേണ്ടി കരഞ്ഞില്ല എന്ന് ഉണര്‍ത്തുകയും, അത്തരം ഭ്രാന്തന്മാര്‍ക്ക് പ്രകമ്പിതമായ വിധിദിവസം ഒരു സഹായവും ഉണ്ടാവുകയില്ല എന്ന മുന്നറിയി പ്പ് നല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ അദ്ദിക്ര്‍ ഇല്ലാതെ മാന്യത നടിച്ചുകൊണ്ട് ഐഹിക ലോകത്ത് ജീവിച്ചിരുന്നതിന് പ്രതിഫലമായി ഇപ്പോള്‍ ഇവിടെ സഖൂം വൃക്ഷവും തിളച്ചു മറിയുന്ന വെള്ളവും രുചിക്കുക എന്ന് കപടവിശ്വാസികളോട് പറയപ്പെടുമെന്ന് മുന്നറി യിപ്പ് നല്‍കിയിട്ടുണ്ട്. അദ്ദിക്ര്‍ പിന്‍പറ്റുന്ന സൂക്ഷ്മാലുക്കള്‍ക്ക് സ്വര്‍ഗത്തില്‍ ലഭിക്കുന്ന സുഖസൗകര്യങ്ങളും അനുഗ്രഹങ്ങളും അനുഭൂതികളും വിവരിച്ചിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് നരകത്തെത്തൊട്ട് ഓരോരുത്തരും സ്വയം തടയണമെന്ന് ഓര്‍മിപ്പിച്ചുകൊണ്ടും മറ്റുള്ള വരെ അക്കാര്യം ഓര്‍മിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടും 59 സൂക്തങ്ങള്‍ അടങ്ങിയ സൂറ ത്ത് അവസാനിക്കുന്നു.