( ദുഖാന്‍ ) 44 : 14

ثُمَّ تَوَلَّوْا عَنْهُ وَقَالُوا مُعَلَّمٌ مَجْنُونٌ

പിന്നെ അവനെത്തൊട്ട് അവര്‍ പിന്തിരിയുകയും ഒരു പഠിപ്പിക്കപ്പെട്ട ജിന്ന് ബാധിച്ചവന്‍ എന്ന് പറയുകയും ചെയ്തു.

ഗ്രന്ഥത്തെ മാരണമാണെന്നും അത് മുഹമ്മദിനെ ആരോ പഠിപ്പിക്കുകയാണ്, അങ്ങ നെ അവന്‍ ജിന്നുബാധിച്ച ഭ്രാന്തനായിരിക്കുകയാണ് എന്നെല്ലാമായിരുന്നു പ്രവാചക നെതിരെയുള്ള മക്കാമുശ്രിക്കുകളുടെ ആരോപണം. എല്ലാ പ്രവാചകന്മാരെക്കുറിച്ചും അതാത് ജനതയുടെ ആരോപണവും ഇത് തന്നെയായിരുന്നു. ഇന്ന് ലോകത്തെവിടെയുമുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പ്രവാചകന്മാരുടെ പേരുവെച്ച് അ ദ്ദിക്റിന് വിരുദ്ധമായി ജീവിതം നയിക്കുകവഴി 3: 21-22 ല്‍ വിവരിച്ച പ്രകാരം നബിമാരെ കൊല്ലാതെ കൊന്നുകൊണ്ടിരിക്കുകയാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവ രെ അല്ലാഹുവിന്‍റെ അടുക്കല്‍ ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേറിയവര്‍ എന്നാ ണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളതെങ്കില്‍, മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായ അവരെ കരയിലെ ഏറ്റവും ദുഷ്ടജീവികള്‍ എന്നാണ് 98: 6 ല്‍ വിശേഷിപ്പിച്ചിട്ടുള്ള ത്. 15: 6; 38: 8; 51: 52-53 വിശദീകരണം നോക്കുക.