( ദുഖാന് ) 44 : 17
وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَاءَهُمْ رَسُولٌ كَرِيمٌ
ഇവര്‍ക്കുമുമ്പ് ഫിര്‍ഔനിന്റെ ജനതയെ നാം പരീക്ഷിച്ചിട്ടുണ്ട്, മാന്യനായ ഒ രു പ്രവാചകന് അവരിലേക്ക് വന്നിട്ടുമുണ്ട്.
ഇവിടെ പറഞ്ഞ മാന്യനായ പ്രവാചകന് മൂസായും; 69: 40 ല്‍ പറഞ്ഞ മാന്യനായ പ്രവാചകന് മുഹമ്മദും; 81: 19 ല്‍ പറഞ്ഞ മാന്യനായ സന്ദേശവാഹകന് മലക്കുകളില്‍ നി ന്നുള്ള ദൂതനായ ജിബ്രീലുമാണ്. ഇത് മാന്യമായ ഒരു വായന തന്നെയാണ്, അത് വി ശുദ്ധന്മാരല്ലാതെ ഉള്‍ക്കൊള്ളുകയില്ല എന്ന് അദ്ദിക്റിനെക്കുറിച്ച് 56: 77-79 ല്‍ പറഞ്ഞിട്ടുണ്ട്. നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകള്‍ മാലിന്യമാണെന്നും അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ധിപ്പിക്കുകയില്ലെന്നും 9: 28, 95, 125 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 6-7; 22: 75; 25: 33-34 വിശദീകരണം നോക്കുക.