( ദുഖാന്‍ ) 44 : 16

يَوْمَ نَبْطِشُ الْبَطْشَةَ الْكُبْرَىٰ إِنَّا مُنْتَقِمُونَ

വമ്പിച്ച പ്രഹരം ഏല്‍പിക്കുന്ന ദിനം നാം നിങ്ങളെ പിടികൂടുന്നതാണ്; നിശ്ച യം, നാം പ്രതികാരം ചെയ്യുന്നവന്‍ തന്നെയാണ്.

വമ്പിച്ച പ്രഹരമേല്‍പിക്കുന്ന ദിനം അന്ത്യദിനമാണ്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതി നെ മൂടിവെച്ചവരും തള്ളിപ്പറഞ്ഞവരുമായ ഭ്രാന്തന്മാരും അക്രമികളുമായ ഫുജ്ജാറുക ളോട് അന്ന് പ്രതികാരം ചെയ്യുന്നതാണ്. 32: 22; 39: 32, 47-48 വിശദീകരണം നോക്കുക.