( ദുഖാന്‍ ) 44 : 21

وَإِنْ لَمْ تُؤْمِنُوا لِي فَاعْتَزِلُونِ

നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ വേണ്ട, അപ്പോള്‍ നിങ്ങള്‍ എന്നെ ഒഴിവാക്കുക!

നിങ്ങള്‍ എന്നില്‍ വിശ്വസിക്കണമെന്ന് ഞാന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നില്ല, എ ന്നാല്‍ അല്ലാഹുവിന്‍റെ സന്ദേശം ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് എന്നെ തടസ്സ പ്പെടുത്തരുത് എന്നാണ് മൂസാ ഈജിപ്തിലും മുഹമ്മദ് മക്കയിലും പറഞ്ഞത്. അദ്ദിക്ര്‍ പ്രചരിപ്പിക്കുന്നതിന് തടസ്സം നില്‍ക്കുന്ന കപടവിശ്വാസികളോട് വിശ്വാസികള്‍ ഇന്ന് പറ യേണ്ടതും അതുതന്നെയാണ്. കാരണം പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താ നുള്ള ത്രാസ്സും അമാനത്തും, തീവ്രവാദവും രക്തച്ചൊരിച്ചിലും ഇല്ലാതാക്കി മാനുഷിക ഐക്യം സ്ഥാപിക്കാനുള്ള ഉപകരണവുമായ അദ്ദിക്ര്‍ പ്രചരിപ്പിക്കുന്നത് ഒരു കാരണവ ശാലും തടസ്സപ്പെട്ടുകൂടാത്തതാണ്. 9: 32-33; 22: 65; 35: 41 വിശദീകരണം നോക്കുക.