( ദുഖാന്‍ ) 44 : 42

إِلَّا مَنْ رَحِمَ اللَّهُ ۚ إِنَّهُ هُوَ الْعَزِيزُ الرَّحِيمُ

-അല്ലാഹു കരുണ ചെയ്തവര്‍ക്കൊഴികെ, നിശ്ചയം അവന്‍ അജയ്യനായ കാരു ണ്യവാന്‍ തന്നെയാണ്.

നിഷ്പക്ഷവാനായ, ഹൃദയങ്ങളുടെ അവസ്ഥ അറിയുന്ന ത്രികാലജ്ഞാനിയായ നാഥന്‍ എല്ലാ ഓരോ ആത്മാവിനും അതിന്‍റെ ദുര്‍മാര്‍ഗവും സന്മാര്‍ഗവും നല്‍കിയിരി ക്കെ ആരാണോ കാരുണ്യമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അവരവരെ ശുദ്ധീകരിച്ച ത്, അവര്‍ മാത്രമാണ് വിജയിക്കുക. അത്തരക്കാര്‍ 313 പ്രവാചകന്മാരുടെയും ജനതകളി ല്‍ എല്ലാ ഓരോ ആയിരത്തിലും ഒന്നുമാത്രമാണുള്ളത്. ബാക്കി തൊള്ളായിരത്തി തൊ ണ്ണൂറ്റി ഒമ്പതിനെയും 4: 118 ല്‍ വിവരിച്ച പ്രകാരം പിശാച് പാട്ടിലാക്കുന്നതാണ്. 11: 118- 119; 16: 89; 42: 52 വിശദീകരണം നോക്കുക.