( ദുഖാന് ) 44 : 9
بَلْ هُمْ فِي شَكٍّ يَلْعَبُونَ
അല്ല, അവര്‍ സംശയത്തില്‍ കളിച്ചുകൊണ്ടിരിക്കുന്നവരാകുന്നു.
മനുഷ്യരെ നാലാം ഘട്ടമായ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് ഏഴാം ഘട്ടത്തിനുവേ ണ്ടി സ്വര്‍ഗ്ഗം പണിയുന്നതിനാണ്. എന്നാല്‍ ആശയമില്ലാതെ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന, ദീനില്‍ നിന്ന് തെറിച്ചുപോയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ലക്ഷ്യബോധമില്ലാതെ ജീവിതത്തെ കളിയും തമാശയുമായി തെരഞ്ഞെടുത്തിരിക്കുകയാണ്. അവര്‍ കണ്ട-കേട്ട-തൊട്ട-വായിച്ച ഗ്രന്ഥം അവര്‍ക്കെതിരെ സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതുമാണ്. 7: 50-51, 179; 39: 71-72; 42: 13-14 വിശദീകരണം നോക്കുക.