( 45 ) ജാസിയഃ

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(45) ജാസിയഃ

'എല്ലാ ഓരോ സമുദായത്തെയും മുട്ടുകുത്തിയവരായി നിനക്ക് കാണാം' എന്ന്  28-ാം സൂക്തത്തില്‍ പറഞ്ഞതില്‍ നിന്നാണ് ജാസിയഃ-മുട്ടുകുത്തുന്നത്-എന്ന് സൂറത്തി ന് പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ മധ്യഘട്ടത്തിന്‍റെ ആദ്യത്തിലായി അവതരിച്ചിട്ടുള്ളതാണ് 37 സൂക്തങ്ങള്‍ അടങ്ങിയ ഈ സൂറത്ത്.

ത്രികാലജ്ഞാനിയായ അല്ലാഹുവിന്‍റെ സംസാരമായ ഗ്രന്ഥം ഒഴിവാക്കിക്കൊണ്ട് വിശ്വാസികളായിത്തീരാന്‍ സാധ്യമല്ല എന്നും, അദ്ദിക്ര്‍ വിവരിക്കപ്പെട്ടതിന് ശേഷം അതി നെ പരിഹാസപാത്രമായി തെരഞ്ഞെടുക്കുന്നവര്‍ക്ക് കഠിനവും വേദനാജനകവും ഹീനവുമായ ശിക്ഷയാണുള്ളതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാ ഓരോ വസ്തുവും മനുഷ്യന് വിധേയമാക്കിക്കൊടുത്തതില്‍ ആലോചിച്ച് പ്രതിഫലിപ്പിക്കുന്ന ജനതക്ക് ധാരാളം പാഠങ്ങളുണ്ട്. അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്ക് ഉ ള്‍ക്കാഴ്ചാദായകവും ദൃഢബോധ്യമുള്ള ജനതക്ക് സന്മാര്‍ഗ്ഗവും കാരുണ്യവുമാണെന്ന് പറഞ്ഞിട്ടുണ്ട്. ആകാശഭൂമികള്‍ സൃഷ്ടിച്ചിട്ടുള്ളതുതന്നെ മനുഷ്യനെ അവന്‍റെ നാലാം ഘട്ടത്തില്‍ ഭൂമിയില്‍ നിയോഗിച്ച് പരീക്ഷണത്തിന് വിധേയമാക്കുന്നതിന് വേണ്ടിയാണ് എന്ന് പറഞ്ഞിട്ടുണ്ട്.

തന്‍റെ ദേഹേച്ഛയെ ഇലാഹായി തെരഞ്ഞെടുത്തവനെ അല്ലാഹു അവന്‍റെ അറിവോ ടുകൂടിത്തന്നെ വഴിപിഴപ്പിച്ചിട്ടുള്ളതാണെന്നും ഊഹങ്ങളെ പിന്‍പറ്റുന്ന, വിധിദിവസത്തെക്കൊണ്ട് വിശ്വസിക്കാത്ത അത്തരക്കാര്‍ ഭ്രാന്തന്‍മാരാണെന്നും പറഞ്ഞിട്ടുണ്ട്. പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖ പുറത്തെടുത്ത് കൊടുത്ത് ഓരോരുത്തരെക്കൊണ്ടും വായി പ്പിച്ചാണ് ഓരോരുത്തരുടെയും വിചാരണ നടത്തുക. അല്ലാഹുവിന്‍റെ സൂക്തങ്ങളെ പരിഹാസ്യമായി തെരഞ്ഞെടുക്കുകയും ഐഹിക ജീവിതത്തില്‍ ആകൃഷ്ടരായി വഞ്ചിക്കപ്പെട്ട് ജീവിതം കഴിച്ചുകൂട്ടുകയും ചെയ്ത കാഫിറുകള്‍ക്ക് നരകമാണ് സങ്കേതമായി ലഭിക്കുക എന്നും അവര്‍ ഏതൊന്നിന്‍റെ സംഭവ്യതയെക്കുറിച്ചായിരുന്നുവോ പരിഹസിച്ചുകൊണ്ടി രുന്നത്, അത് അവരില്‍ ആപതിക്കുകതന്നെ ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേമത്തത്തിന് അര്‍ഹനും അജയ്യനും യുക്തിജ്ഞനുമായ സര്‍വ്വലോകങ്ങളുടെയും ഉടമ ക്കാണ് സര്‍വ്വസ്തുതികളും എന്ന് പ്രഖ്യാപിച്ചുകൊണ്ട് സൂറത്ത് അവസാനിക്കുന്നു.