مِنْ وَرَائِهِمْ جَهَنَّمُ ۖ وَلَا يُغْنِي عَنْهُمْ مَا كَسَبُوا شَيْئًا وَلَا مَا اتَّخَذُوا مِنْ دُونِ اللَّهِ أَوْلِيَاءَ ۖ وَلَهُمْ عَذَابٌ عَظِيمٌ
അവരുടെ പിറകെ നരകകുണ്ഠമാണ് ഉള്ളത്; അവര്‍ സമ്പാദിച്ചുകൊണ്ടിരു ന്നതൊന്നും അവര്‍ അല്ലാഹുവിനെക്കൂടാതെ തെരഞ്ഞെടുത്തിരുന്ന സംരക്ഷക രായിട്ടുള്ളവരും അവരെത്തൊട്ട് യാതൊരു ഉപകാരവും ചെയ്തില്ല, അവര്‍ക്ക് വമ്പിച്ച ശിക്ഷയുമാണുള്ളത്.
ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് അല്ലാഹുവിനെക്കൊണ്ടും പരലോകത്തെക്കൊണ്ടും വിശ്വാസിക്കാത്തവരും ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് മാത്രം കര്‍മ്മങ്ങള്‍ ചെയ്ത് നരകക്കുണ്ഠം സമ്പാദിക്കുന്നവ രും. അവരുടെ പിന്‍ഗാമികള്‍ക്ക് അവര്‍ വിട്ടേച്ചുപോകുന്ന പൈതൃകങ്ങള്‍ അദ്ദിക്ര്‍ സ മര്‍പ്പിക്കുന്ന ജീവിതവ്യവസ്ഥക്ക് വിരുദ്ധമായതിനാല്‍ അതുമുഖേനയും അവര്‍ സമ്പാ ദിക്കുന്നത് നരകക്കുണ്ഠമാണ്. 18: 100-106; 23: 100-101; 98: 6 വിശദീകരണം നോക്കുക.