( ജാസിയഃ ) 45 : 11
هَٰذَا هُدًى ۖ وَالَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ لَهُمْ عَذَابٌ مِنْ رِجْزٍ أَلِيمٌ
ഇതാകുന്നു സന്മാര്‍ഗം, തങ്ങളുടെ നാഥന്‍റെ സൂക്തങ്ങള്‍ മൂടിവെക്കുന്നവര്‍ ആരോ, അവര്‍ക്ക് വേദനാജനകമായ മാലിന്യത്തില്‍ നിന്നുള്ള ഒരു ശിക്ഷയാണ് ഉള്ളത്.
ഈ സൂക്തത്തിലും 2: 2, 185; 9: 33; 18: 57; 22: 8 തുടങ്ങി 80 സൂക്തങ്ങളിലും പറഞ്ഞ സന്മാര്‍ഗം അദ്ദിക്ര്‍ തന്നെയാണ്. അതിനെ മൂടിവെക്കുന്ന 1: 7 ല്‍ പറഞ്ഞ അല്ലാഹു വിന്‍റെ കോപത്തിന് വിധേയമായവരും അവരെ പിന്‍പറ്റി വഴിപിഴച്ചുപോയവരുമായ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ക്ക് തന്നെയാണ് മ്ലേച്ഛമായ അറപ്പുളവാക്കുന്ന തും അസഹ്യവുമായ ശിക്ഷയുള്ളത്. 9: 28, 95,125; 25: 17-18, 33-34; 40: 47-50 വിശദീകര ണം നോക്കുക.