( ജാസിയഃ ) 45 : 12

اللَّهُ الَّذِي سَخَّرَ لَكُمُ الْبَحْرَ لِتَجْرِيَ الْفُلْكُ فِيهِ بِأَمْرِهِ وَلِتَبْتَغُوا مِنْ فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ

അല്ലാഹു തന്നെയാണ് നിങ്ങള്‍ക്ക് സമുദ്രത്തെ വിധേയമാക്കിത്തന്നത്, അവന്‍റെ കല്‍പനകൊണ്ട് നിങ്ങള്‍ അതില്‍ കപ്പല്‍ സഞ്ചരിപ്പിക്കുന്നതിനുവേണ്ടി, അവ ന്‍റെ ഔദാര്യങ്ങളില്‍ നിന്ന് നിങ്ങള്‍ തേടിപ്പിടിക്കുന്നതിനുവേണ്ടിയും, നിങ്ങള്‍ നന്ദി പ്രകടിപ്പിക്കുന്നവരാകുന്നതിനുവേണ്ടിയും.

എല്ലാ അനുഗ്രഹങ്ങളും നല്‍കിയിട്ടുള്ളത് മനുഷ്യന്‍ നന്ദിയുള്ളവരാകുന്നതിന് വേണ്ടിയാണ്. എന്നാല്‍ തത്വസമ്പൂര്‍ണമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്നവര്‍ മാ ത്രമേ നന്ദിയുള്ളവരാവുകയുള്ളൂ. 2: 52; 30: 46; 31: 12 വിശദീകരണം നോക്കുക.