( ജാസിയഃ ) 45 : 18
ثُمَّ جَعَلْنَاكَ عَلَىٰ شَرِيعَةٍ مِنَ الْأَمْرِ فَاتَّبِعْهَا وَلَا تَتَّبِعْ أَهْوَاءَ الَّذِينَ لَا يَعْلَمُونَ
പിന്നെ നാം നിന്നെ കല്പ്പനയില് നിന്നുള്ള തെളിഞ്ഞ ഒരു മാര്‍ഗത്തിലാക്കി യിരിക്കുന്നു, അപ്പോള്‍ നീ അത് പിന്‍പറ്റുക, അറിവില്ലാത്തവരുടെ ഇഷ്ടാനി ഷ്ടങ്ങള്‍ നീ പിന്‍പറ്റുകയും അരുത്.
2: 109; 7: 54; 16: 1 തുടങ്ങി 34 സൂക്തങ്ങളില്‍ പറഞ്ഞ കല്പന അദ്ദിക്ര്‍ തന്നെയാ ണ്. ജ്ഞാനമായ അത് ലഭിച്ചിട്ട് അത് ഉപയോഗപ്പെടുത്താത്തവരെല്ലാം തന്നെ വിഡ്ഢി കളും അക്രമികളുമാണ്. അത്തരം കാഫിറുകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഒരുകാര്യത്തിലും പിന്‍പറ്റരുതെന്നാണ് പ്രവാചകനോടും അതുവഴി അന്ത്യനാള്‍ വരെയുള്ള വിശ്വാസികളോ ടും അല്ലാഹു കല്പിക്കുന്നത്. 18: 28; 28: 57; 33: 48, 60-61 വിശദീകരണം നോക്കുക.