( ജാസിയഃ ) 45 : 17

وَآتَيْنَاهُمْ بَيِّنَاتٍ مِنَ الْأَمْرِ ۖ فَمَا اخْتَلَفُوا إِلَّا مِنْ بَعْدِ مَا جَاءَهُمُ الْعِلْمُ بَغْيًا بَيْنَهُمْ ۚ إِنَّ رَبَّكَ يَقْضِي بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ

അവര്‍ക്ക് നാം കല്‍പനയില്‍ നിന്നുള്ള വെളിപാട് നല്‍കുകയും ചെയ്തു, എ ന്നാല്‍ അവര്‍ക്ക് ജ്ഞാനം വന്നു കിട്ടിയതിന് ശേഷമല്ലാതെ അവര്‍ ഭിന്നിച്ചിട്ടി ല്ല-അവര്‍ക്കിടയിലുള്ള താന്‍ പോരിമ നിമിത്തം; നിശ്ചയം നിന്‍റെ നാഥന്‍ അ തിന്‍റെ കാര്യത്തില്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ വിധിദിവസം അവര്‍ക്കിടയില്‍ വിധി കല്‍പിക്കുകതന്നെ ചെയ്യുന്നതാണ്.

സൂക്തത്തില്‍ പറഞ്ഞ 'കല്‍പന, വെളിപാട്, ജ്ഞാനം' എന്നിവകൊണ്ട് ഉദ്ദേശി ക്കുന്നത് അദ്ദിക്ര്‍ തന്നെയാണ്. അദ്ദിക്റില്‍ നിന്ന് ഭിന്നിക്കുമ്പോഴാണ് വിവിധ മതങ്ങ ളും സംഘടനകളും രൂപപ്പെടുന്നത്. അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തിയാണ് വിധിദിവസം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുക. അന്ത്യനാളില്‍ അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കും എന്നാണല്ലോ പറഞ്ഞിട്ടുള്ളത് എന്ന് കരുതി മൗനം ദീക്ഷിക്കല്‍ വി ശ്വാസികള്‍ക്ക് യോജിച്ചതല്ല. ഹൃദയത്തിന്‍റെ ഭാഷയിലുള്ള മിഥ്യ കലരാത്ത അജയ്യഗ്ര ന്ഥമായ അദ്ദിക്ര്‍ രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കി മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനും ലക്ഷ്യം വെച്ച് ലോകര്‍ക്ക് എ ത്തിച്ചുകൊടുത്തുകൊണ്ട് വിശ്വാസികള്‍ 22: 40; 47: 7 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അ ല്ലാഹുവിനെ സഹായിക്കുന്നതാണ്. അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധികല്‍പിക്കാത്ത ഫുജ്ജാറുകള്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 2: 113, 213; 7: 8-9; 32: 25 വിശദീകരണം നോക്കുക.