( ജാസിയഃ ) 45 : 19

إِنَّهُمْ لَنْ يُغْنُوا عَنْكَ مِنَ اللَّهِ شَيْئًا ۚ وَإِنَّ الظَّالِمِينَ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۖ وَاللَّهُ وَلِيُّ الْمُتَّقِينَ

നിശ്ചയം അവര്‍ അല്ലാഹുവില്‍ നിന്ന് നിന്നെത്തൊട്ട് ഒരു നിലയ്ക്കും ഉപകാ രപ്പെടുകയില്ലതന്നെ, നിശ്ചയം അക്രമികള്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തി ന്‍റെ സംരക്ഷകരാകുന്നു, സൂക്ഷ്മാലുക്കളുടെ സംരക്ഷകനാകട്ടെ അല്ലാഹു വാകുന്നു.

സൂക്തത്തില്‍ പറഞ്ഞ അക്രമികള്‍ 1: 7 ല്‍ പറഞ്ഞ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന വഴിപിഴച്ചവരുമാണ്. നരകത്തിന്‍റെ വിറകുകളായ അവര്‍ ഇവിടെ പരസ്പരം തിന്മയില്‍ സഹായിക്കുന്നവരാണ്. പ്രവാചകനോ വിശ്വാസിക്കോ അവരെക്കൊണ്ട് അല്ലാഹുവില്‍ നിന്നുള്ള ഒരു ഗുണവും കിട്ടുകയില്ല. ആരാണോ അദ്ദിക്ര്‍ മുറുകെപ്പിടിച്ചത്, അവന്‍ അല്ലാഹുവിനെ മുറുകെപ്പിടിച്ചവനും സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവനുമാണ് എന്ന് 3: 101 ല്‍ പറഞ്ഞിട്ടുണ്ട്. 34: 31-33; 39: 32-34 വിശദീകരണം നോക്കുക.