( ജാസിയഃ ) 45 : 20

هَٰذَا بَصَائِرُ لِلنَّاسِ وَهُدًى وَرَحْمَةٌ لِقَوْمٍ يُوقِنُونَ

ഇത് മനുഷ്യര്‍ക്കുവേണ്ടിയുള്ള ഉള്‍ക്കാഴ്ചാദായകവും ദൃഢബോധ്യമുള്ള ജ നതക്ക് വേണ്ടിയുള്ള സന്മാര്‍ഗവും കാരുണ്യവുമാകുന്നു.

ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ എല്ലാ മനുഷ്യര്‍ക്കും ഉള്‍ക്കാഴ്ച നല്‍കുമെങ്കിലും അതിനെ സന്മാര്‍ഗവും കാരുണ്യവുമായി ഉപയോഗപ്പെടു ത്തുന്ന വിശ്വാസികള്‍ മാത്രമേ എല്ലാ കാര്യങ്ങളിലും ദൃഢബോധ്യമുള്ളവരാവുകയുള്ളൂ. കപടവിശ്വാസികളും കുഫ്ഫാറുകളും തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരും ആത്മാവിനും പരലോകത്തിനും പ്രാധാന്യം കൊടുക്കാതെ ജഡത്തിനും ഐഹികലോകത്തിനും പ്രാധാന്യം കൊടുക്കുന്ന യഥാര്‍ത്ഥ കാഫിറുകളുമായതിനാല്‍ 9: 67-68 ല്‍ അ വരോട് വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകക്കുണ്ഠാഗ്നിയാണ്. അവര്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. 6: 104; 7: 203; 45: 4 വിശദീകരണം നോക്കുക.