( ജാസിയഃ ) 45 : 22

وَخَلَقَ اللَّهُ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ وَلِتُجْزَىٰ كُلُّ نَفْسٍ بِمَا كَسَبَتْ وَهُمْ لَا يُظْلَمُونَ

ആകാശങ്ങളെയും ഭൂമിയെയും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് ലക്ഷ്യത്തോടുകൂ ടിയാണ്-എല്ലാ ഓരോ ആത്മാവിനും അവള്‍ സമ്പാദിച്ചതിന് പ്രതിഫലം നല്‍ കപ്പെടുന്നതിന് വേണ്ടിയും; അവര്‍ അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല.

സന്മാര്‍ഗ്ഗം സ്വീകരിക്കാനും ദുര്‍മാര്‍ഗ്ഗം സ്വീകരിക്കാനും സ്വാതന്ത്ര്യം നല്‍കപ്പെട്ട മനുഷ്യരില്‍ ആരാണ് സ്വര്‍ഗ്ഗം സമ്പാദിക്കുന്നത് എന്ന് പരീക്ഷിച്ചറിയാന്‍ വേണ്ടിയാണ് ആകാശഭൂമികളെ സൃഷ്ടിച്ചിട്ടുള്ളത് എന്നാണ് സൂക്തം പറയുന്നത്. 17: 13-14; 18: 49 സൂ ക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മ രേഖ പുറത്തെടുത്ത് ഓരോരുത്തര്‍ക്കും നല്‍കി അവരവരെക്കൊണ്ട് തന്നെ വായിപ്പിച്ചാ ണ് വിചാരണ നടത്തുക. അപ്പോള്‍ വരാന്‍ പോകുന്ന എല്ലാ കാര്യങ്ങളും അദ്ദിക്റില്‍ നി ന്ന് കണ്ടുകൊണ്ട് അവരവരുടെ കര്‍മ്മരേഖയില്‍ വായിക്കാന്‍ കൊള്ളുന്നത് റിക്കാര്‍ഡ് ചെയ്യുന്നവര്‍ വിജയം വരിക്കുന്നതാണ്. അവര്‍ ബോധത്തോടുകൂടി നിലകൊള്ളുന്നവരാ യതിനാല്‍ ആകാശത്തോ ഭൂമിയിലോ ഒരു വിപത്തും അവരെ ബാധിക്കുകയില്ല. 39: 69; 44: 38- 39 വിശദീകരണം നോക്കുക.