( ജാസിയഃ ) 45 : 23

أَفَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ وَأَضَلَّهُ اللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِ وَقَلْبِهِ وَجَعَلَ عَلَىٰ بَصَرِهِ غِشَاوَةً فَمَنْ يَهْدِيهِ مِنْ بَعْدِ اللَّهِ ۚ أَفَلَا تَذَكَّرُونَ

അപ്പോള്‍ സ്വന്തം ദേഹേച്ഛയെ ഇലാഹായി തെരഞ്ഞെടുത്തവനെ നീ കണ്ടു വോ, അറിഞ്ഞുകൊണ്ടുതന്നെ അല്ലാഹു അവനെ വഴികേടിലാക്കിയിരിക്കു ന്നു, അവന്‍റെ കേള്‍വിയിന്മേലും അവന്‍റെ ഹൃദയത്തിന്മേലും അല്ലാഹു മുദ്ര വെച്ചിരിക്കുന്നു, അവന്‍റെ കാഴ്ചയുടെ മേലും ഒരു മൂടിയുണ്ട്, അപ്പോള്‍ അ ല്ലാഹുവിന് ശേഷം അവനെ സന്മാര്‍ഗത്തിലാക്കാന്‍ ആരുണ്ട്, അപ്പോള്‍ നിങ്ങ ള്‍ ഹൃദയം കൊണ്ട് ഓര്‍മ്മിക്കുന്നവരാകുന്നില്ലെയോ?

നിഷ്പക്ഷവാനായ അല്ലാഹു ആരെയും വഴിപിഴപ്പിക്കുകയോ സന്മാര്‍ഗ്ഗത്തിലാ ക്കുകയോ ചെയ്യുന്നില്ല. അവനില്‍ നിന്നുള്ള സന്മാര്‍ഗ്ഗമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അ ത് കാണാനും കേള്‍ക്കാനും അതിനെക്കുറിച്ച് ചിന്തിക്കാനും വേണ്ടി കാഴ്ചയും കേള്‍വി യും ഹൃദയവുമൊന്നും ഉപയോഗപ്പെടുത്താതെ ആരാണോ തന്‍റെ ജിന്നുകൂട്ടുകാരന്‍റെ വഴിയായ ദേഹേച്ഛ പിന്‍പറ്റുന്നത്, അല്ലാഹു കൊന്നുകളഞ്ഞ അത്തരം കപടവിശ്വാസിക ളെ സന്മാര്‍ഗ്ഗത്തിലാക്കാന്‍ പ്രവാചകനോ വിശ്വാസിക്കോ സാധ്യമല്ല എന്നാണ് പറയുന്നത്. 2: 6-7; 7: 178; 25: 43-44 വിശദീകരണം നോക്കുക.