( ജാസിയഃ ) 45 : 25

وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ مَا كَانَ حُجَّتَهُمْ إِلَّا أَنْ قَالُوا ائْتُوا بِآبَائِنَا إِنْ كُنْتُمْ صَادِقِينَ

നമ്മുടെ സൂക്തങ്ങള്‍ വ്യക്തമായി അവരുടെ മേല്‍ വിവരിക്കപ്പെടുകയാണെങ്കി ല്‍ അവര്‍ക്ക് വാദമൊന്നുമുണ്ടാവുകയില്ല-നിങ്ങള്‍ സത്യസന്ധന്മാര്‍ തന്നെ യാണെങ്കില്‍ ഞങ്ങളുടെ പൂര്‍വ പിതാക്കളെ നിങ്ങളിങ്ങ് കൊണ്ടുവരിക എന്ന് പറയുക എന്നല്ലാതെ!

പുനര്‍ജന്മത്തെക്കുറിച്ചും വിചാരണയെക്കുറിച്ചും നരകത്തെക്കുറിച്ചുമെല്ലാം പ്ര തിപാദിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളെ അദ്ദി ക്ര്‍ കൊണ്ട് താക്കീത് നല്‍കുമ്പോള്‍ അവര്‍ അവരുടെ ചെവിയില്‍ മൂടിയുള്ളവരെന്നോ ണം അത് കേള്‍ക്കാത്തവരായിക്കൊണ്ട് അഹങ്കാരികളായി പിന്തിരിഞ്ഞ് പോകുന്നതും, ഇത് പഴമ്പുരാണമല്ലാതെ മറ്റൊന്നുമല്ല എന്ന സമീപനം കൈകൊള്ളുന്നവരുമാണ്. 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഭ്രാന്തന്മാരായ അവര്‍ ക്ക് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ 'ഇല്ലിയ്യീന്‍' പട്ടികയില്‍ കര്‍മങ്ങള്‍ രേഖപ്പെടുത്തുന്നതിനുവേണ്ടി ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ലും; ബധിരരും ഊമരും അന്ധരുമായിട്ടാണ് അവര്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടുക എന്ന് 17: 97-98; 25: 34 സൂക്തങ്ങളിലും അവര്‍ വായിച്ചിട്ടുണ്ട്. 17: 49-51; 36: 31-32; 44: 34-37 വിശദീകരണം നോക്കുക.